Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവാനുകൂല വിശേഷതകള്‍ നേടാന്‍ ദസറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 07:54 pm IST
in Samskriti

ശൗര്യത്തിന്റെ ശക്തിയുടെ ആരോഗ്യത്തിന്റെ ആഘോഷമാണ് ദസറ. ഈ ദിവസം നാം നമ്മുടെ ഭൗതിക ശക്തിയുടെ, പ്രധാനമായി ആയുധങ്ങളുടെയും ശരീരശക്തിയുടെയും കണക്കെടുപ്പു നടത്തുന്നു. തന്റെ ശക്തികളെ വികസിപ്പിക്കുവാനും കഴിവുറ്റതാക്കാനും പ്രേരണനല്‍കുന്ന ഉത്സവമാണ് ദസറ. ഈ വിശേഷവുമായി ബന്ധപ്പെട്ട് അനേകം കഥകള്‍ ഉണ്ട്. പ്രധാനപ്പെട്ടത് ശക്തിയുടെ അധിഷ്ഠാത്രിയായ ദുര്‍ഗാദേവിയുടെതാണ്. ഇതിന്റെ ചരിത്രത്തിനാണ് കൂടുതല്‍ പ്രാധാന്യം. അസുരന്മാരെ നേരിടുന്നതിനായി ബ്രഹ്മാവ് സകല ദേവന്മാരുടെയും അല്പാല്പമായ ശക്തി സംഗ്രഹിച്ച് ദുര്‍ഗയെ(സംഘശക്തി) നിര്‍മ്മിക്കുകയും ദുര്‍ഗ മുഖേന ശുംഭനിശുംഭന്മാര്‍, മധുകൈടഭന്മാര്‍, മഹിഷാസുരന്‍ മുതലായ രാക്ഷസന്മാരുടെ അന്ത്യം സംഭവിക്കുകയും ചെയ്തു എന്നാണ് കഥ. ദുര്‍ഗയുടെ അഷ്ടഭുജങ്ങള്‍ എട്ടു വിധത്തിലുള്ള ശക്തികളെ ആണ് അര്‍ത്ഥമാക്കുന്നത്.

ശരീരബലം, വിദ്യാബലം, ചാതുര്യബലം, ധനബലം, ശസ്ത്രബലം, ശൗര്യബലം, മനോബലം, ധര്‍മ്മബലം എന്നീ എട്ടുവിധ ശക്തികളുടെ സാമൂഹ്യനാമമാണ് ദുര്‍ഗ. ഇവയുടെ സഹായത്താലാണ് ദുര്‍ഗ ശക്തരായ രാക്ഷസന്മാരുടെ മേല്‍ വിജയം നേടിയത്.

സമൂഹത്തിനു ദോഷം ചെയ്യുന്ന അസുരശക്തികളെ നേരിടുന്നതിന് സാമൂഹ്യശക്തിയും ദുഷ്ടവ്യക്തികളെ എതിര്‍ക്കാന്‍ സംഘടിതശക്തിയും ആവശ്യമാണെന്നതോടൊപ്പം ഈ അഷ്ടശക്തികള്‍ ആര്‍ജിക്കേണ്ടതും ആവശ്യമാണ്. ഈ എട്ടു ശക്തികളും വേണ്ടത്രയും ഉള്ള സമൂഹത്തിനു മാത്രമേ ദുഷ്ടതയെ ഇല്ലായ്‌മ ചെയ്യാനും സാമൂഹ്യവിരുദ്ധന്മാരെ നേരെ ആക്കുവാനും ദുര്‍വൃത്തന്മാരായ ഗൂഢാലോചനക്കാരെ പരാജയപ്പെടുത്താനും കഴിയൂ.

ദസറ ഈ ശക്തികളെ ആര്‍ജിക്കുവാനും ശക്തിയെ ഉപാസിക്കുവാനുമുള്ള ഉത്സവമാണ്. ലോകത്തില്‍ നിര്‍ബലരും അശക്തരുമായ വ്യക്തികളാണ് പാപത്തിനും തിന്മക്കും അന്യായത്തിനും പ്രോത്സാഹനം നല്‍കുന്നതെന്നു ഓര്‍മ്മിക്കുക. എവിടെ ഇത്തരം വ്യക്തികള്‍ കൂടുതല്‍ ഉണ്ടോ ആ സമൂഹം അവ്യവസ്ഥിതവും വിനാശോന്മുഖവും ആകുന്നു. അവിടെ അസുരത്വവും, അശാന്തിയും, അന്യായവും വിളയാടുക തന്നെ ചെയ്യും.

ദസറ നാളില്‍ ഭഗവാന്‍ ശ്രീരാമന്‍ രാവണന്റെ മേല്‍ വിജയം കൈവരിച്ച കഥയും പ്രസിദ്ധമാണ്. വ്യക്തികളുടെ ഉള്ളിലും കുടുംബത്തിലും സമൂഹത്തിലും ആസുരപ്രവണതയുടെ വര്‍ദ്ധനതന്നെയാണ് അനര്‍ത്ഥങ്ങള്‍ സൃഷ്ടിക്കുന്നത്. ഏതൊക്കെ ദൗര്‍ബല്യങ്ങള്‍ നിമിത്തമാണോ ഇവയെ കീഴ്‌പ്പെടുത്താന്‍ പരാജയപ്പെടുന്നത് അവയെ ശക്തി ആര്‍ജിച്ച് ഇല്ലായ്‌മ ചെയ്യാന്‍ വേണ്ടി ആസൂത്രിതമായ ദൃഢസങ്കല്പം ചെയ്ത് അതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രേരണയും കൊണ്ടാണ് ഈ വിശേഷദിനം എത്തുന്നത്. ഇത് പൂര്‍ണ ഉത്സാഹത്തോടും ഔചിത്യത്തോടും ഉപയോഗിക്കണം.

തയ്യാറെടുപ്പുകള്‍

ഈ വിശേഷം ആശ്വിനനവരാത്രിയുമായി ചേര്‍ന്നുള്ളതാണ്. ഒമ്പതു ദിവസം സാമൂഹ്യമായി അനുഷ്ഠാനം ചെയ്യാന്‍ സാധിക്കുന്നിടങ്ങളില്‍ എല്ലാം അതിനുള്ള വ്യവസ്ഥകള്‍ ചെയ്യണം. നവമിക്കു പൂര്‍ണാഹുതിക്കുവേണ്ടി മിക്കവാറും എല്ലാവരും ഒത്തുചേരാറുണ്ട്. ദസറയുടെ ദിവസം രാവിലെ പൂര്‍ണാഹുതി ഏര്‍പ്പെടുത്തിക്കൊണ്ടു നവരാത്രി സാധനയുടെ പൂര്‍ണാഹുതിയും ദസറ ആഘോഷവും ഒരുമിച്ചു ചെയ്യുന്ന രീതിയും സ്വീകരിക്കാം. സാധനയുടെ പൂര്‍ണാഹുതി നവമിക്കാണു ചെയ്യുന്നതെങ്കില്‍ പ്രാദേശിക സൗകര്യമനുസരിച്ച് ദസറയുടെ പൂജ, ദശമി ദിവസം രാവിലെയോ വൈകീട്ടോ ചെയ്യാം.
ദേവപൂജാവേദിയില്‍ അഷ്ടഭുജങ്ങളോടുകൂടിയ ദുര്‍ഗാ മാതാവിന്റെ ചിത്രം സ്ഥാപിക്കണം. ശസ്ത്രപൂജക്കുവേണ്ടി എന്തെങ്കിലും ശസ്ത്രം (ആയുധം) പീഠത്തിന്മേല്‍ അലങ്കരിച്ചു വയ്‌ക്കണം. പൂജാസാമഗ്രികള്‍ക്കൊപ്പം പുഷ്പം, അക്ഷതം, ചന്ദനം മുതലായവ പങ്കെടുക്കുന്ന ആളുകളുടെ സംഖ്യ അനുസരിച്ച് വേണ്ടത്രയും കരുതി വച്ചിരിക്കണം.

പൂജാക്രമം

വിശേഷനാളിന്റെ പ്രേരണ ഉളവാക്കുന്നതിനുവേണ്ടി അനുയോജ്യമായ ഗാനാലാപനത്തിനും സംക്ഷിപ്ത പശ്ചാത്തല വിവരണത്തിനും ശേഷം പൂജാക്രമം ആരംഭിക്കാം. ഷട്കര്‍മ്മം മുതല്‍ രക്ഷാവിധാനം വരെയുള്ള വിധികള്‍ സാധാരണ ക്രമപ്രകാരം ചെയ്യുക. വിശേഷാല്‍ പൂജ താഴെ കൊടുത്തിരിക്കുന്ന പ്രകാരം ചെയ്യുക.

ദുര്‍ഗാ ആവാഹനവും പൂജയും;
ക്രിയയും ഭാവനയും
ദേവപ്രവണതകളുടെ പേരാണ് ദുര്‍ഗ. ഈ ദേവാനുകൂല വിശേഷതകള്‍ സകല ജനങ്ങളിലും ഉളവാകട്ടെ എന്നും അത് ഒത്തുചേര്‍ന്നു പ്രയോജനപ്പെടുത്താനുള്ള കഴിവുണ്ടാകട്ടെ എന്നും ഭാവിക്കുക. ഈ ഭാവത്തോടെ എല്ലാവരും കൈകൂപ്പി മന്ത്രം ചൊല്ലുക.

ഓം സംഗച്ഛധ്വം സംവദധ്വം,
സം വോ മനാംസി ജാനതാം
ദേവാഭാഗം യഥാ പൂര്‍വേ,
സഞ്ജാനാനാ ഉപാസതേ
ഇതിനുശേഷം ദുര്‍ഗാ മാതാവിനെ വിശേഷാല്‍ ആവാഹനം ചെയ്യുക.

ദുര്‍ഗാ ആവാഹനം
ഓം ഗിരിജായൈ വിദ്മഹേ
ശിവപ്രിയായൈ ധീമഹി
തന്നോ ദുര്‍ഗാ പ്രചോദയാത്

ഓം നമസ്‌തേ ശരണ്യേ ശിവേ സാനുകമ്പേ
നമസ്‌തേ ജഗദ് വ്യാപികേ വിശ്വരൂപേ
നമസ്‌തേ ജഗദ്വന്ദ്യ പാദാരവിന്ദേ
നമസ്‌തേ ജഗത്താരിണി ത്രാഹി ദുര്‍ഗേ
ഓം ശ്രീ ദുര്‍ഗായൈ നമഃ, ആവാഹയാമി
സ്ഥാപയാമി, പൂജായാമി, ധ്യായാമി
അതിനുശേഷം പുരുഷസൂക്തപ്രകാരം ഷോഡശകര്‍മ്മങ്ങള്‍ ചെയ്യുക.

ശസ്ത്രപൂജ; പ്രേരണ

അസുരശക്തികളെ നിയന്ത്രിക്കാന്‍ വേണ്ടി ഏതു വസ്തുക്കളാണോ വേണ്ടി വരുന്നത്, അവയ്‌ക്കു ശസ്ത്രം എന്നു പറയുന്നു. രക്ഷക്കുവേണ്ടി അവ ഉപയോഗിക്കുന്നത് ആവശ്യമാണ്. എന്നാല്‍ ശസ്ത്രപ്രയോഗം അഭ്യസിച്ചുകഴിഞ്ഞാല്‍ പിന്നീട് അത് സ്വാര്‍ത്ഥപൂര്‍ത്തിക്കുവേണ്ടിയും പ്രയോഗിക്കാന്‍ തുടങ്ങുന്നു. ശസ്ത്രങ്ങളുടെ പ്രയോഗം സദ്പ്രയോജനങ്ങള്‍ക്കുവേണ്ടി, അഭിനന്ദനീയ കാര്യങ്ങള്‍ക്കുവേണ്ടി ആയിരിക്കണം എന്ന പ്രേരണ കൂടി ശസ്ത്രപൂജയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശസ്ത്രങ്ങളിലും അവ പ്രയോഗിക്കുന്നവരിലും അവര്‍ക്കു സല്‍പ്രേരണ ക്ഷതി സംഭവിക്കാത്ത വിധം ദുര്‍ഗാമാതാവിന്റെ സംസ്‌കാരം ഉളവാകട്ടെ.

ക്രിയയും ഭാവനയും
പീഠത്തിന്മേല്‍ ശസ്ത്രം വച്ച് അതിന്മേല്‍ മന്ത്രസഹിതം പുഷ്പം അര്‍പ്പിക്കുക. പ്രത്യേകിച്ചു ശസ്ത്രമൊന്നും ഇല്ലെങ്കില്‍ വടി, പിച്ചാത്തി മുതലായവ ആയാലും മതിയാകും.

ഓം ശത്രൂ ഷാണ്‌നീഷാഡഭിമാതിഷാഹോ
ഗവേഷണഃ സഹമാന ഉദ്ഭിത്
വാഗ്വീവ മന്ത്രം പ്ര ഭരസ്വ വാചം
സാംഗ്രാമജിത്യായേഷമുദ്വദേഹ
(അഥര്‍വ വേദം)
ഇതിനുശേഷം യജ്ഞാദിയുടെ ശേഷകര്‍മ്മങ്ങള്‍ യഥാവിധി ചെയ്യുക.

സങ്കല്പം
നാമാഹം (അവനവന്റെ പേര് പറയുക)
ദുര്‍ഗാപൂജനപര്‍വണി സമാജേ
സ്വാന്തഃകരണേ ച സദ്വൃത്തീനാം
സമാരോപണേ തദഭിനന്ദനസഹകാരയോശ്ച
സങ്കല്പം അഹം കരിഷ്യേ

Tags: Dussehradivine qualities
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ

India

ദസറ ദിനത്തില്‍ സോനം രഘുവംശിയുടെ കോലം കത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Kerala

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

India

ഗംഗാ ദസറ: ഹരിദ്വാറിലെ ഗംഗയിൽ 15 ലക്ഷത്തിലധികം ഭക്തർ പുണ്യസ്നാനം നടത്തി

Social Trend

ആകാശത്ത് പറന്നുയര്‍ന്ന് ഹനുമാന്‍; വിസ്മയത്തോടെ വിശ്വാസികള്‍ (വീഡിയോ കാണാം)

പുതിയ വാര്‍ത്തകള്‍

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.