കൊൽക്കത്ത: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാനം-എസ്പ്ലനേഡ് സെക്ഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരാണ് ഇക്കാര്യം പത്രക്കുറിപ്പിൽ അറിയിച്ചത്.
കവി സുഭാഷ്-ഹേമന്ത മുഖോപാധ്യായ, തരാതല-മജെർഹത്ത് മെട്രോ സെക്ഷനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മാർച്ച് 4 മുതൽ 6 വരെയാണ് തെലങ്കാന, തമിഴ്‌നാട്, ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ മോദി സന്ദർശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: