ചെവിയുടെ സംരക്ഷണവും ബധിരതയും കേൾവിക്കുറവും എങ്ങനെ മറികടക്കാം എന്ന ലക്ഷ്യത്തോടെ ഒരു ദിനം. അതെ ഇ്ന്ന് ലോക ശ്രവണ ദിനം. കേൾവിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇന്നത്തെ ദിവസത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
കാതുകളുടെ സംരക്ഷണത്തെക്കുറിച്ച് ശരിയായ അവബോധം ഇല്ലാത്തതും തെറ്റായ ധാരണകളും മിക്കപ്പോഴും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തടസ്സമാകാറുണ്ട്. ഇത്തരണം കാര്യങ്ങൾ ബോധവത്കരണത്തിലൂടെ മറികടക്കുക എന്നതാണ് ഈ ദിവസം കൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്.
2007-ലാണ് ലോക ശ്രവണ ദിനം ആദ്യമായി ലോകാരോഗ്യ സംഘടന അംഗീകരിച്ചത്. മുമ്പ്, ഈ ദിനം അന്താരാഷ്‌ട്ര ചെവി സംരക്ഷണ ദിനമായി അംഗീകരിച്ചിരുന്നു. 2016 ന് ശേഷം ലോകാരോഗ്യ സംഘടന ഇതിന്റെ പേര് ലോക ശ്രവണ ദിനം എന്നാക്കി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: