Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കിവീസിന് 258 റണ്‍സിന്റെ കടമ്പ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 01:07 am IST
inCricket
ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ്‌

ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ്‌

വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജയിക്കാന്‍ ന്യൂസിലന്‍ഡിന് 258 റണ്‍സ് വേണം. കിവീസിന്റെ കൈയില്‍ രണ്ട് ദിവസവും ഏഴ് വിക്കറ്റും ബാക്കിയുണ്ട്. സ്വന്തം നാട്ടില്‍ പരമ്പര പിടിക്കാനുള്ള വെല്ലുവിളിയാണ് ടീമിന് മുന്നിലുള്ളത്. അര്‍ദ്ധസെഞ്ചുറി (56) പിന്നിട്ട് രചിന്‍ രവീന്ദ്ര ക്രീസിലുള്ളത് ആതിഥേയര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

സ്‌കോര്‍: ഓസ്‌ട്രേലിയ-383, 164/10(51.1); ന്യൂസിലന്‍ഡ്- 179, 111/3(41)

മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ അവസാനിക്കുമ്പോള്‍ രചിന്‍ രവീന്ദ്രയ്‌ക്കൊപ്പം ഡാരില്‍ മിച്ചല്‍(12) ആണ് ക്രീസില്‍. കിവീസ് മുന്‍നിരയിലെ ടോം ലാതം(എട്ട്), വില്‍ യങ്(15), കെയ്ന്‍ വില്ല്യംസണ്‍(ഒമ്പത്) എന്നിവര്‍ തുടക്കത്തിലേ പുറത്തായി. 59 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിടത്ത് നിന്നാണ് രചിന്‍-മിച്ചല്‍ സഖ്യം പിരിയാത്ത 52 റണ്‍സ് കൂട്ടുകെട്ടുമായി ആശ്വാസം പകര്‍ന്നിരിക്കുന്നത്. രണ്ടാം ഇന്നിങ്‌സിലും ഓസീസ് നിരയിലെ സ്പിന്‍ ബൗളര്‍മാരാണ് വിക്കറ്റ് കൊയ്‌ത്ത് ആരംഭിച്ചിരിക്കുന്നത്. നഥാന്‍ ലിയണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പാര്‍ട്ട്‌ടൈം സ്പിന്നര്‍ ട്രാവിസ് ഹെഡ് ഒരു വിക്കറ്റ് നേടി.

ഒന്നാം ഇന്നിങ്‌സില്‍ 204 റണ്‍സിന്റെ ലീഡ് നേടിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ വളരെ വേഗം തകര്‍ന്നടിഞ്ഞു. സ്പിന്നിനെ തുണയ്‌ക്കുന്ന വെല്ലിങ്ടണിലെ പിച്ചില്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി പാര്‍ട്ട് ടൈം ഓഫ് സ്പിന്നര്‍ ഗ്ലെന്‍ ഫിലിപ്‌സ് ആണ് ഓസീസിനെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറിക്കാരന്‍ കാമറോണ്‍ ഗ്രീന്‍(34), ട്രാവിസ് ഹെഡ്(29), ഉസ്മാന്‍ ഖവാജ(28), മിച്ചല്‍ മാര്‍ഷ്(പൂജ്യം), അലക്‌സ് കാരി(മൂന്ന്) എന്നീ വിലപ്പെട്ട വിക്കറ്റുകളാണ് ഗ്ലെന്‍ ഫിലിപ്‌സ് സ്വന്തമാക്കിയത്. തലേന്ന് നൈറ്റ് വാച്ച്മാനായി ഇറങ്ങിയ നഥാന്‍ ലിയോണ്‍ ആണ് ഓസീസിന്റെ രണ്ടാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍. 46 പന്തുകള്‍ നേരിട്ട താരം 41 റണ്‍സെടുത്തുനില്‍ക്കെ മാറ്റ് ഹെന്റിയുടെ പന്തില്‍ പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്‌ക്കായി 173 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗ്രീന്‍ 34 റണ്‍സോടെ രണ്ടാം ഇന്നിങ്‌സില്‍ രണ്ടാമത്തെ മികച്ച സ്‌കോററായി.

ഇന്നലെ രാവിലെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെന്ന നിലയ്‌ക്കാണ് കംഗാരുക്കള്‍ ബാറ്റിങ് തുടങ്ങിയത്. ടീം സ്‌കോര്‍ 50 പിന്നിടുമ്പോഴേക്കും ലിയോണ്‍ പുറത്തായി. നിലയുറപ്പിക്കുമെന്ന ഭാവത്തില്‍ തുടര്‍ന്ന ഖവാജയെ(28) ഫിലിപ്‌സ് പുറത്താക്കി. ഓസീസ് സ്‌കോര്‍ നാലിന് 81 എന്ന നിലയിലായി. പിന്നീട് ഗ്രീനും ഹെഡും ഒന്നിച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് വെല്ലുവിളിയാകുമെന്ന് വന്നപ്പോള്‍ ഫിലിപ്‌സ് വീണ്ടും ഓസീസിനെ ഞെട്ടിച്ചു. ഇക്കുറി ഹെഡ്(29) ആയിരുന്നു ഇര. കിവീസ് പേസ് ബൗളര്‍ മാറ്റ് ഹെന്റിയും മൂന്ന് വിക്കറ്റ് പ്രകടനവുമായി മിന്നി. ആദ്യ ഇന്നിങ്‌സില്‍ താരം അഞ്ച് വിക്കറ്റ് നേട്ടം കൊയ്തിരുന്നു.

Tags: Cricket TestNew zealand-Australia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

Cricket

ഭാരതം 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി

Cricket

ബംഗ്ലാദേശ് ലീഡ് 350 കടന്നു

ഭാരത സ്പിന്നര്‍ രവീന്ദ്ര ജഡേജ സഹതാരങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ വിക്കിറ്റ് വീഴ്ത്തിയത് ആഘോഷിക്കുന്നു
Cricket

ബൗളിങ് ഗാര്‍ഡന്‍സ്: രണ്ടാം ദിനം വീണത് 16 വിക്കറ്റുകള്‍; ഭാരതത്തിന് നേരിയ ഒന്നാം ഇന്നിങ്‌സ് ലീഡ്

Cricket

ഭാരതം- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ഈഡനിലെ കനി തേടി

പുതിയ വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.