ഇക്കുറി പ്രധാനമന്ത്രി മോദി 400 സീറ്റുകളില്‍ വിജയിക്കുമെന്ന് നിതീഷ് കുമാര്‍. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയിലേക്ക് തിരിച്ചെത്തിയ ശേഷം ബീഹാറില്‍ ഒരു വേദിയില്‍ മോദിയും നിതീഷ് കുമാറും വീണ്ടും കണ്ടുമുട്ടുകയായിരുന്നു ശനിയാഴ്ച.
ഇനി ഒരിയ്ക്കലും താന്‍ മറ്റൊരിടത്തേക്കും പോകില്ലെന്ന് പരസ്യമായി വേദിയില്‍ നിതീഷ് കുമാര്‍ മോദിയ്ക്ക് ഉറപ്പുനല്‍കിയത് വേദിയില്‍ ഏറെ പൊട്ടിച്ചിരിയുണര്‍ത്തി. താങ്കള്‍ക്ക് കുറച്ചുകൂടി നേരത്തെ വരാമായിരുന്നു. പക്ഷെ ഞാനാണ് അപ്രത്യക്ഷനായത്. പക്ഷെ ഇപ്പോള്‍ ഞാന്‍ താങ്കള്‍ക്കൊപ്പമുണ്ട്. – നിതീഷ് മോദിയോട് പറഞ്ഞു.
എന്‍ഡിഎ ബീഹാറില്‍ അധികാരത്തില്‍ തിരിച്ചെത്തിയതോടെ ബീഹാറിലെ കൊള്ളക്കാര്‍ ചിതറിപ്പോയി എന്ന് ലാലുപ്രസാദ് യാദവിനെയും മകനെയും ഉദ്ദേശിച്ചുകൊണ്ട് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: