ന്യൂദല്‍ഹി: ഭാരതം അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കിയെന്ന് അമേരിക്കന്‍ സ്ഥാപനമായ ബ്രൂക്കിംഗ്സ് ഇന്‍സ്റ്റിറ്റിയൂഷന്റെ റിപ്പോര്‍ട്ട്. ദാരിദ്ര്യരേഖ ക്രമമായി ഉയര്‍ത്താനുള്ള സമയം ഭാരതത്തിലും എത്തിയെന്നും സുര്‍ജിത് ഭല്ലയും കരണ്‍ ഭാസിനും ചേര്‍ന്ന് രചിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദേശീയതലത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങളുടെ അനുപാതവും കുടുംബ ഉപഭോഗങ്ങളിലെ വലിയ വര്‍ദ്ധനവും ഇത് പ്രകടമാക്കുന്നുണ്ട്. ലോകബാങ്കിന്റെ കണക്കിനെക്കാള്‍ കുറവാണ് ഭാരതത്തിലെ ദരിദ്രരുടെ എണ്ണമെന്നും ഇവരുടെ ഡാറ്റാ വ്യക്തമാക്കുന്നു. പുനര്‍വിതരണ നയത്തിലുള്ള സര്‍ക്കാരിന്റെ ശക്തമായ ഊന്നലാണ് പത്തുവര്‍ഷം ശക്തവും സമഗ്രവുമായ വളര്‍ച്ചയിലേക്ക് ഭാരതത്തെ നയിച്ചത്.
ഉയര്‍ന്ന വളര്‍ച്ചയും അസമത്വത്തിലുണ്ടായ വലിയ കുറവും ഭാരതത്തില്‍ ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
1.9 അമേരിക്കന്‍ ഡോളറായിരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ വാങ്ങല്‍ ശേഷിയിലെ വ്യത്യാസം 2011-12 ലെ 12.2 % ല്‍ നിന്ന് 2022-23 ല്‍ 2 % ആയി കുറഞ്ഞു. ശൗചാലയ നിര്‍മാണം, ആധുനിക പാചക ഇന്ധനം, ഏറ്റവും സമീപകാലത്തെ പൈപ്പിലൂടെ വെള്ളം നല്കല് തുടങ്ങി വൈവിദ്ധ്യമാര്‍ന്ന പൊതുഫണ്ടിങ് പരിപാടികളിലൂടെ ശക്തമായി പുനര്‍വിതരണ നയത്തിന് നല്കിയ ഊന്നല്‍ പരിഗണിക്കുമ്പോള്‍ ഗ്രാമീണമേഖലകളിലെ താരതമേന്യ ഉയര്‍ന്ന ഉപഭോഗ വളര്‍ച്ച അതിശയിപ്പിക്കുന്നതല്ലെന്ന് ബ്രൂക്കിംഗ്സ് വിശദീകരിക്കുന്നു.
2019 ആഗസ്ത് 15ന് ഭാരതത്തിലെ ഗ്രാമതലത്തില്‍ പൈപ്പ് വെള്ളത്തിന്റെ ലഭ്യത 16.8 ശതമാനമായിരുന്നത് ഇപ്പോള്‍ 74.7 ശതമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: