വലിയ ട്രോളായി മാറുകയായിരുന്നു നടി ലെനയുടെ ആ അഭിമുഖം.കഴിഞ്ഞ ജന്മത്തില്‍ താന്‍ ബുദ്ധ സന്യാസിനിയായിരുന്നുവെന്നും 63ാം വയസ്സില്‍ താന്‍ മരിച്ചുവെന്നും ആ ജീവിതം മുഴുവന്‍ ഓര്‍മ്മയുണ്ടെന്നും ലെന ആ അഭിമുഖത്തില്‍ പറഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ വരെ ലെനയ്‌ക്ക് അരവട്ടാണെന്ന് കരുതി. പിന്നെ ലെനയെ എവിടെക്കണ്ടാലും ഓടിക്കൂടുന്ന മാധ്യമപ്രവര്‍ത്തകര്‍ മുജ്ജന്മത്തെക്കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞ് കളിയാക്കുകയായിരുന്നു.
മുജ്ജന്മം എന്ന സങ്കല്‍പം ഇസ്ലാമിലും ക്രിസ്തുമത വിശ്വാസത്തിലും ഇല്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും യുക്തിവാദികളും മുജ്ജന്മത്തെ പല്ലും നഖവും കാട്ടി എതിര്‍ക്കുന്നു. കാരണം ഇത് സയന്‍റിഫിക്കല്ലല്ലോ. ഇവരുടെയൊക്കെ ഭ്രാന്തിനെയാണ് സിനിമക്കാരിയായ, വെറും ഒരു നടിയായ ലെന എതിര്‍ത്തത്.
പക്ഷെ നടന്‍ സുരേഷ് ഗോപി പറഞ്ഞത് ലെനയെക്കൊണ്ട് സ്കൂളുകാര്‍ ക്ലാസെടുപ്പിക്കണം എന്നാണ്. കാരണം പലതും ലെനയ്‌ക്ക് പഠിപ്പിച്ചുകൊടുക്കാനുണ്ടെന്ന് പരിമിതമായ ബുദ്ധിയില്‍ നിന്നും അന്ന് സുരേഷ് ഗോപി പറഞ്ഞപ്പോഴും കേരളം അവരെ ട്രോളിലൂടെ വേട്ടയാടി. സൈബര്‍ സഖാക്കള്‍ ലെനയ്‌ക്ക് പൊങ്കാലയിട്ടു.വയനാട്ടില്‍ ലെന ആയുര്‍വേദ ചികിത്സയ്‌ക്ക്പോയതും അതിന് ശേഷം അവിടെ ധ്യാനവും നല്ലിരിപ്പുമായി ഒരു ചെളികൊണ്ട് കെട്ടിയ ഗുഹയില്‍ ഇരിയ്‌ക്കുകയും ചെയ്തപ്പോള്‍ സിനിമക്കാലത്ത് കൂടെയുണ്ടായിരുന്ന ജോലിക്കാര്‍ വരെ ലെനയെ പരിഹസിച്ച് യുട്യൂബ് ചാനലുകളില്‍ അഭിമുഖങ്ങള്‍ നല്‍കി. വയനാട്ടിലെ ആയുര്‍വേദ ആശ്രമത്തിന്റെ ഭാഗമായുള്ള ഗുഹയ്‌ക്കുള്ളില്‍ പുസ്തകമില്ലാതെ, പേനയില്ലാതെ, മൊബൈല്‍ ഫോണില്ലാതെ, ഒരു കടലാസോ പേനയോ പോലുമില്ലാതെയാണ് ലെന ഒരു മാസം ഇരുന്നത്. ഇക്കാലയളവില്‍ കുടിച്ചതാകട്ടെ പാല്‍ക്കഞ്ഞിയും ഔഷധക്കഞ്ഞിയും. അവിടെവെച്ചാണ് ‘ദി ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’എന്ന പുസ്തകം എഴുതണം എന്ന തോന്നലുണ്ടായത്. ലെനയ്‌കുടെ കിളിപോയെന്നും അവര്‍ ഏതോ ഒരു സന്യാസിയുടെ വലയത്തിലാണെന്നും ഒക്കെ ഡ്രൈവര്‍ അടക്കം ആരോപിച്ചു.
അഭിമുഖത്തിൽ ലെന പറഞ്ഞത് ഇതെല്ലാമാണ്…
’20കളിൽ ഞാൻ പല കാര്യങ്ങളിലും പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അന്ന് ഞാൻ വിവാഹം കഴിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. എന്റെ ഭർത്താവും സുഹൃത്തുക്കളും കൂടി കൊടൈക്കനാലിൽ പോയി മഷ്റൂം കഴിക്കാൻ തീരുമാനിച്ചു. ഞാൻ മഷ്റൂം കഴിച്ചു, എനിക്ക് അന്ന് 23 വയസായിരുന്നു പ്രായം. സൈലോസൈബിക് എന്നാണ് അതിനെ പറയുന്നത്. ഇക്കാലത്ത് 60 ശതമാനത്തിൽ അധികം പേരും ഇതെല്ലാം പരീക്ഷിക്കുന്നുണ്ട്. എന്നാൽ 20 വർഷം മുൻപ് അതെല്ലാം വളരെ വിരളമായിരുന്നു. മഷ്റൂം കഴിച്ച ശേഷം കൊടൈക്കനാൽ കാട്ടിൽ ഇരുന്ന് മെഡിറ്റേഷൻ ചെയ്യ്തു. എനിക്ക് അറിയേണ്ടിയിരുന്നത് എന്താണ് ദൈവം എന്നാണ്. എത്ര പേർ ഈ കാര്യം ചോദിക്കാറുണ്ട്. മുൻ ജന്മത്തിൽ ഞാൻ ബുദ്ധിസ്റ്റ് സന്യാസി ആയതിനാലാണ്.- ലെന പറഞ്ഞു.
ഇപ്പോഴത്തെ ഗവേഷണങ്ങൾ നോക്കിയാൽ ഇത്തരം സൈക്കഡിലിക്സ് മാനസികാരോഗ്യത്തിനുള്ള മരുന്നുകളിൽ ഉപയോഗിക്കുന്നതായി മനസിലാക്കാം. അലോപ്പതി മരുന്നുകൾ പോലെയല്ല, ഇത് വലിയ മാറ്റങ്ങളുണ്ടാക്കുന്നതായാണ് പഠനങ്ങളിൽ പറയുന്നത്. ഇത് പ്ലാന്റ് മെഡിസിൻ ആണ്. പ്ലാന്റ് മെഡിസിനുകളെ കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടത്. അല്ലാതെ നേരമ്പോക്കായിയിട്ടല്ല. അറിവില്ലായ്‌മയുടെ പേരിൽ നിരവധി പേരാണ് സൈക്കഡലിക്സിനെക്കുറിച്ച് മോശം പറയുന്നതെന്നും ലെന പറയുന്നു
മഷ്റൂം പരീക്ഷിക്കുന്ന സമയത്ത് താനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയിരുന്നു എന്നാണ് ലെന പറയുന്നത്. സൈക്കഡലിക് എന്ന വാക്കിന്റെ അർത്ഥം തന്നെ ‘ആത്മാവിനെ വെളിപ്പെടുത്തൽ’ എന്നാണ്. ആയുർവേദം പോലെയൊക്കെ ഇതിനെ നോക്കിക്കാണുകയാണെങ്കിൽ പ്രകൃതിയിൽ വളരുന്ന ദൈവികമായ ഒന്നായി ഇതിനെ കാണാനാവുമെന്നും ലെന പറഞ്ഞു.
ഈ വട്ടുകളുടെ പിന്നിലെ തലച്ചോര്‍ മുത്താണെന്ന് പ്രശാന്ത് തിരിച്ചറിഞ്ഞു
പക്ഷെ ദൂരെയിരിക്കുന്ന പ്രശാന്ത് നായര്‍ എന്ന ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റന് കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു. ലെനയുടെ ഭ്രാന്തിന് പിന്നിലെ തലച്ചോര്‍ എന്താണെന്ന് അയാള്‍ കൃത്യമായി മനസിലാക്കി. ലെനയുടെ പാളിപ്പോയെന്ന് പലരും കരുതിയ, ലെനയ്‌ക്ക് വട്ടായിപ്പോയി എന്ന് പലരും കൂവിവിളിച്ച ആ അഭിമുഖം കണ്ടാണ് വാസ്തവത്തില്‍ പ്രശാന്ത് നായര്‍ക്ക് ആദ്യത്തെ ക്രഷ് തോന്നുന്നത്. പ്രശാന്ത് നായര്‍ ഒരു കാര്യം മനസ്സില്‍ ഉറപ്പിച്ചു. കഴിഞ്ഞ ജന്മത്തിലെ ഈ ബുദ്ധസന്യാസിയെ എനിക്ക് വേണം. ഈ അഭിമുഖം കണ്ടപ്പോഴാണ് പ്രശാന്ത് ലെനയെ വിളിച്ചത്. തനിക്ക് പറ്റിയ വ്യത്യസ്തമായി ചിന്തിക്കുന്നയാള്‍ എന്ന് പ്രശാന്തും കരുതിക്കാണണം.
മതം, ആത്മീയത, മാനസികാരോഗ്യം എന്നീ കാര്യങ്ങളെ കുറിച്ച് ലെന ഈ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. പ്രശാന്തിനെ പരിചയപ്പെട്ടപ്പോള്‍ രണ്ടാളും ഒരേ വൈബില്‍ ഉള്ളവരാണെന്ന് ഇരുകൂട്ടരും പരസ്പരം മനസ്സിലാക്കി. കുടുംബങ്ങള്‍ ആലോചിച്ചാണ് ഞങ്ങള്‍ വിവാഹത്തിലെത്തിയത്. ജാതകം നോക്കിയപ്പോള്‍ നല്ല പൊരുത്തം. അങ്ങിനെയാണ് വിവാഹത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: