കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരിയുടെ മക്കള്‍ രാഷ്ട്രീയത്തിനെതിരായ വാക്കുകള്‍ വൈറലാവുകയാണ്. തന്റെ മകനെ ഒരിക്കലും രാഷ്ട്രീയത്തില്‍ പിന്‍വാതിലിലൂടെ കെട്ടിയിറക്കില്ലെന്ന് നിതിന്‍ ഗാഡ്കരി പറഞ്ഞു.
See the latest example of why BJP is different from other parties…
"I will not let my son get directly to the top post by using my name."
"If my son wants to enter politics then he should come but first he will have work like a worker & put up posters like me"
"My children… pic.twitter.com/ObUKZI6h6V
— Megh Updates 🚨™ (@MeghUpdates) February 29, 2024
പകരം അവന് രാഷ്ട്രീയത്തില്‍ ഉയരണമെങ്കില്‍ എന്നെപ്പോലെ ആദ്യം പോസ്റ്റൊറൊട്ടിച്ച് ഒരു സാധാരണ പ്രവര്‍ത്തകനായി തുടങ്ങട്ടെ എന്നാണ് നിതിന്‍ ഗാഡ്കരി പറഞ്ഞു. മകന് രാഷ്ട്രീയത്തില്‍ വരണമെന്നുണ്ടെങ്കില്‍ വരാമെന്നും പക്ഷെ താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങണമെന്നും നിതിന്‍ ഗാഡ്കരി പറഞ്ഞു.
“എന്റെ മക്കള്‍ക്ക് തീര്‍ച്ചയായും എന്റെ സ്വത്തില്‍ അധികാരമുണ്ട്. പക്ഷെ എന്റെ രാഷ്ടീയ പൈതൃകം അവകാശപ്പെടുന്നവര്‍ പാര്‍ട്ടിയിലെ പ്രവര്‍ത്തകരാണ്. എന്നെ വളര്‍ത്തിവലുതാക്കിയ പാര്‍ട്ടിക്ക് തന്നെയാണ് അതില്‍ അവകാശം.” – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: