കൊല്‍ക്കൊത്ത: ഷേഖ് ഷാജഹാനെ സിബിഐയോ ഇഡിയോ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് വിട്ടുകൊടുക്കണമെന്നും എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് നീതി ലഭിയ്ക്കൂ എന്നും ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി. ഇപ്പോള്‍ അദ്ദേഹത്തെ ബംഗാള്‍ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചത് ഒരു നാടകം മാത്രമാണെന്നും സുവേന്ദു അധികാരി പറഞ്ഞു.
ബംഗാളിലെ സന്ദേശ് ഖലി എന്ന സ്ഥലത്ത് ഏക്കറുകണക്കിന് ഭൂമി പിടിച്ചെടുക്കുകയും നിരവധി സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത ക്രൂരനാണ് തൃണമൂല്‍ നേതാവായ ഷേഖ് ഷാജഹാന്. ഇയാളുടെ ചൂഷണത്തിനെതിരെ ഒടുവില്‍ സന്ദേശ് ഖലിയിലെ സ്ത്രീകള്‍ തന്നെ മുന്നോട്ടുവരികയും ബിജെപി അതിനെ പിന്തുണയ്ക്കുകയും ചെയ്തതോടെ തൃണമൂല്‍ സര്‍ക്കാരിനും മമതയ്ക്കും വലിയ സമ്മര്‍ദ്ദമായിരുന്നു. 55 ദിവസത്തോളമാണ് ഷേഖ് ഷാജഹാന് തൃണമൂല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ ഒളിവില്‍ കഴിഞ്ഞത്. ഒടുവില്‍ സിബിഐയ്ക്കോ ഇഡിയ്ക്കോ ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി അനുവാദം നല്‍കിയതോടെയാണ് അതിനാടകീയമായി ബംഗാള്‍ പൊലീസ് ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ചത്.
“തൃണമൂല്‍ സര്‍ക്കാര്‍ ഷേഖ് ഷാജഹാന് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ നല്കാന് സാധ്യതയുണ്ട്. അതിന് തടയിടണം. അദ്ദേഹം ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ വഴി കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അടിയന്തിരമായി ഷേഖ് ഷാജഹാനെ കേന്ദ്ര ഏജന്‍സികള്‍ക്ക് വിട്ടുനല്‍കണം.,” സുവേന്ദു അധികാരി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയെ തോല്പിച്ച് നേതാവാണ് സുവേന്ദു അധികാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: