ന്യൂദല്‍ഹി: ഭാരതത്തിലെ പുള്ളിപ്പുലികളുടെ സംഖ്യ 13,874 ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. പരിസ്ഥിതി മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പുള്ളിപ്പുലികളുടെ സംഖ്യ 2018നും 2022നും ഇടയില്‍ പ്രതിവര്‍ഷം 1.08 ശതമാനം വളര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയത്.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്ത് ഏറ്റവും കൂടുതല്‍ പുള്ളിപ്പുലികള്‍ ഉള്ളത് മധ്യപ്രദേശിലാണ്: 3907 (2018: 3421), തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ 1985ും, കര്‍ണാടക (1,879), തമിഴ്നാട് (1,070) ആണ്. കടുവകളുള്ള സംസ്ഥാനങ്ങളില്‍, സംസ്ഥാന വനം വകുപ്പുകളുമായി സഹകരിച്ച് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും ‘കടുവ, സമാന വന്യ മൃഗങ്ങള്‍, ഇരകള്‍, അവയുടെ ആവാസ വ്യവസ്ഥ എന്നിവയുടെ നിരീക്ഷണത്തിന്’ നാലു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പുള്ളിപ്പുലികളുടെ എണ്ണം സംബന്ധിച്ച അഞ്ചാംവട്ട കണക്കെടുപ്പു നടന്നത്.
അഞ്ചാം വട്ട പുള്ളിപ്പുലികളുടെ കണക്കെടുപ്പ് (2022), നാലു പ്രധാന കടുവാ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്നതും കടുവകളുള്ള 18 സംസ്ഥാനങ്ങളിലെ വന മേഖലകള്‍ കേന്ദ്രീകരിച്ചുമാണ് നടത്തിയത്. വന മേഖല അല്ലാത്ത ആവാസ വ്യവസ്ഥകള്‍, ഊഷര മേഖലകള്‍, ഹിമാലയത്തില്‍, സമുദ്ര നിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തിലുള്ള പ്രദേശങ്ങള്‍(~ 30% വിസ്തീര്‍ണ്ണം) കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
രാജ്യത്ത് മൃഗ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഈ കണക്കുകള്‍ അമൂല്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ പുള്ളിപ്പുലികളുടെ എണ്ണം 13,874 ആണ് (12,616-15,132 പരിധിയില്‍), ഇതേ മേഖലകളില്‍ 2018 ല്‍ ഇത് 12,852 (12,172-13,535) മാത്രമായിരുന്നു. പുള്ളിപ്പുലികളുടെ ആവാസ വ്യവസ്ഥയുടെ 70% ഈ കണക്ക് പ്രതിനിധാനം ചെയ്യുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പുള്ളിപ്പുലികളുള്ളത് മധ്യപ്രദേശിലാണ് 3907 (2018: 3421), തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ മഹാരാഷ്ട്ര (2022: 1985; 2018: 1,690), കര്‍ണ്ണാടക (2022: 1,879; 2018: 1,783) , തമിഴ്നാട് (2022: 1,070; 2018: 868) സംസ്ഥാനങ്ങള്‍ക്കാണ്. പുള്ളിപ്പുലികളുടെ എണ്ണം കൂടുതല്‍ ഉള്ള ടൈഗര്‍ റിസര്‍വുകള്‍ അല്ലങ്കില്‍ സ്ഥലങ്ങള്‍, നാഗരാജുനസാഗര് ശ്രീശൈലം (ആന്ധ്രപ്രദേശ്), തുടര്‍ന്ന് പന്ന (മധ്യപ്രദേശ്), സത്പുര (മധ്യപ്രദേശ്) എന്നിവയാണ്. കേരളത്തില്‍ 570 പുള്ളിപ്പുലികളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: