മോസ്‌കോ: ഉക്രെയ്‌നിലേക്ക് ഫ്രാന്‍സ് അയക്കുന്ന ഏതൊരു സൈനികനും നെപ്പോളിയന്റെ പട്ടാളത്തിന്റെ ഗതിയുണ്ടാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ സഖ്യകക്ഷികള്‍.
ഈ ഘട്ടത്തില്‍ സമവായമില്ലെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും യുക്രെയ്‌നിലേക്ക് സൈന്യത്തെ അയയ്‌ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പിന്തുണയുമായി മാക്രോണ്‍ എത്തിയതിനു പിന്നാലെയാണ് റഷ്യയില്‍ നിന്നുള്ള ഈ പ്രതികരണം.
ഉക്രെയ്‌നിലേക്ക് നിങ്ങള്‍ അയക്കുന്ന ഏതൊരു സൈനികനും 1812ല്‍ റഷ്യയിലേക്ക് അധിനിവേശം നടത്തി മരണത്തിലും പരാജയത്തിലും അവസാനിച്ച നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ ഗ്രാന്‍ഡെ ആര്‍മിയുടെ അതേ അന്ത്യം നേരിടേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. മാക്രോണ്‍ സ്വയം നെപ്പോളിയന്‍ ആയിയാണ് കരുത്തുന്നത്, അതേ അവസാനം ഉണ്ടാകരുതെന്നും റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയും പുടിന്റെ അടുത്ത സഖ്യകക്ഷിയുമായ സ്‌റ്റേറ്റ് ഡുമയുടെ ചെയര്‍മാനുമായ വ്യാസെസ്ലാവ് വോലോഡിന്‍ പറഞ്ഞു.
ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ്, നെപ്പോളിയന്റെയും അദ്ദേഹത്തിന്റെ 6,00,000ത്തിലധികം സൈനികര്‍ക്കും സംഭവിച്ചത് മാക്രോണ്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. തന്റെ വ്യക്തിപരമായ ശക്തി നിലനിര്‍ത്താന്‍, ഒരു മൂന്നാം ലോക മഹായുദ്ധം ആളിക്കത്തിക്കുന്നതിനേക്കാള്‍ മെച്ചമായ മറ്റൊന്നും മാക്രോണിന് ചിന്തിക്കാന്‍ കഴിയില്ല. ഫ്രാന്‍സിലെ പൗരന്മാര്‍ക്ക് അദ്ദേഹത്തിന്റെ സംരംഭങ്ങള്‍ അപകടകരമാണെന്നും വോലോഡിന്‍ പറഞ്ഞു.
നെപ്പോളിയന്റെ 1812 ലെ റഷ്യയുടെ ആക്രമണം തുടക്കത്തില്‍ അതിവേഗം പുരോഗമിക്കുകയും മോസ്‌കോ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ റഷ്യന്‍ തന്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ഗ്രാന്‍ഡെ ആര്‍മിയെ ഒരു നീണ്ട പിന്‍വാങ്ങലിന് നിര്‍ബന്ധിതനാക്കി, രോഗത്തിന്റെയും പട്ടിണിയുടെയും തണുപ്പിന്റെയും ഫലമായി അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് സൈനികര്‍ മരിച്ചുവീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: