തിരുവനന്തപുരം: നടി ലെന വേദാന്തം പറഞ്ഞുതുടങ്ങിയതോടെ കേരളത്തിലും സിനിമക്കാര്‍ക്കിടയിലും കമ്മ്യൂണിസ്റ്റുകാര്‍ക്കിടയിലും നടുക്കമായിരുന്നു. പുനര്‍ജന്മമുണ്ടെന്നും ആള്‍ദൈവങ്ങളെ വിമര്‍ശിക്കരുതെന്നും എല്ലാം ലെന പറഞ്ഞുകൊണ്ടേയിരുന്നു. ആള്‍ദൈവങ്ങള്‍ തെറ്റാണോ ശരിയാണോ എന്ന് .വിലയിരുത്തേണ്ടതില്ല. ഒരാളുടെ തെറ്റ് മറ്റൊരാള്‍ വിലയിരുത്തേണ്ടതില്ലെന്നും മതം പലര്‍ക്കും സാന്ത്വനം നല്കുന്ന ഒന്നാണെന്നും ലെന പറഞ്ഞപ്പോള്‍ നവോത്ഥാന കേരളത്തിന് മദം പൊട്ടിയിരുന്നു.
ലെനയുടെ ശമ്പളം പറ്റി ജീവിച്ചിരുന്ന അന്യമതക്കാരായ അസിസ്റ്റന്റുമാര്‍ വരെ ലെനയ്ക്കെതിരെ രംഗത്ത് വന്നു. വയനാട്ടിലെ ഏതോ ഭ്രാന്തനായ ഗുരുവിന്റെ വലയില്‍പ്പെട്ടിരിക്കുകയാണ് ലെന എന്ന് വരെ വിമര്‍ശനമുണ്ടായി. അന്ന് സുരേഷ് ഗോപിയാണ് ലെനയെ പരസ്യമായി സപ്പോര്‍ട്ട് ചെയ്ത് രംഗത്ത് വന്നു.ലെനയ്ക്ക് വട്ടാണെന്നൊക്കെ പറയുന്നവരുടെയാണ് കിളി പോയി കിടക്കുന്നതെന്നാണ് സുരേഷ് ഗോപി ഏറ്റവും പുതിയ പ്രസംഗത്തിൽ പറയുന്നത്. ലെനയെക്കൊണ്ട് സ്കൂളുകാര് ക്ലാസെടുപ്പിക്കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാദിച്ചത്. അത്രയും അറിവ് ലെനയുടെ കയ്യില്‍ നിന്നും പഠിക്കാനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ലെന പറയുന്നത് അസ്സല് വേദാന്തമാണെന്നായിരുന്നു സാമൂഹ്യനിരീക്ഷകനായ ടി.ജി. മോഹന്‍ദാസ് അന്ന് അഭിപ്രായപ്പെട്ടത്.
പിന്നെ ലെന ആത്മകഥയെഴുതാന്‍ തുടങ്ങി. അതിനിടയില്‍ ലെന താന്‍ പൂര്വ്വജന്മത്തില് ബുദ്ധസന്യാസിയാണെന്നും തന്റെ മുന്ജന്മങ്ങളെക്കുറിച്ചെല്ലാം തനിക്കറിയാമെന്നും പറഞ്ഞപ്പോഴും സൈബര്‍ സഖാക്കള്‍ സമൂഹമാധ്യമങ്ങളില്‍ ലെനയെ പരിഹസിച്ചു. എന്തിന് ചില മാധ്യമങ്ങള്‍ വരെ ലെനയെ കണ്ടത് തന്നെ എന്തോ സ്പെല്ലിംഗ് മിസ്റ്റേക്കുള്ളതുപോലെയായിരുന്നു.
ഇന്നിപ്പോള്‍ ഗഗന്യാന് ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളി പ്രശാന്ത് നായരെ താന്‍ ജനവരിയില്‍ വിവാഹം കഴിച്ചിരുന്നെന്നും ഈ ദൗത്യം അങ്ങേയറ്റം രഹസ്യമായതുകൊണ്ടാണ് വിവാഹവാര്‍ത്ത പുറത്ത് പറയാതിരുന്നതെന്നും ലെന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയപ്പോള്‍ കമ്മികളും യുക്തിവാദികളും ചില മാധ്യമങ്ങളും വാ പൊളിച്ചു. അവര്‍ക്ക് കിട്ടിയ വലിയ ഷോക്കായിരുന്നു ഈ വാര്‍ത്ത. ഇപ്പോള്‍ നെന്മാറക്കാരനായ പ്രശാന്ത് നായരെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരികയാണ്. പഠിത്തത്തില്‍ എല്ലാ ക്ലാസുകളിലും ഒന്നാം റാങ്കോടെ പഠിച്ചിരുന്ന അതിമിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു പ്രശാന്ത് നായര്‍ എന്നറിയുന്നു. ലെനയ്ക്കിപ്പോള്‍ പലരും ബിഗ് സല്യൂട്ട് കൊടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: