തിരുനെല്‍വേലി: തമിഴ്നാട്ടില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്തുമാത്രം സ്നേഹമാണ് നിങ്ങള്‍ എനിക്ക് തരുന്നത്. എനിക്ക് തമിഴ് സംസാരിക്കാന്‍ അറിഞ്ഞിട്ടാണോ, അല്ല. നിങ്ങള്‍ എന്നോട് ക്ഷമിക്കണം. എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല, എന്നിട്ടും നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെന്നും അദേഹം പ്രസംഗം തുടങ്ങികൊണ്ട് പറഞ്ഞു.
ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ലക്ഷകണക്കിന് ജനങ്ങള്‍ ഇവിടെ എത്തി, എന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. എന്തുമാത്രം സ്നേഹവും അനുഗ്രവും ഉത്സാഹവുമാണ് നിങ്ങള്‍ പകരുന്നത്. എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. ചെറിയ ചില വാക്കുകള്‍ മാത്രമാണ് അറിയാവുന്നത്. കേട്ടാല്‍ മനസിലാക്കും എന്നാലും സംസാരിക്കാന്‍ അറിയില്ല, അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് പ്രവര്‍ത്തകരെയും പൊതുജനത്തെയും അഭിസംബോധന ചെയ്തുകൊണ്ട് അദേഹം പറഞ്ഞു.
ഈ സ്നേഹത്തിനും എന്നോടുള്ള വിശ്വാസത്തിനും നിങ്ങളുടെ ഭാഷയില്‍ എനിക്ക് പ്രതികരിക്കാന്‍ സാധിക്കാത്തതില്‍ തമിഴ് നാട്ടിലെ ജനങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും അദേഹം പറഞ്ഞു. ബിജെപി സംഗമത്തില്‍ ഡിഎംകെ സര്‍ക്കാരിനെതിരെയും ഇന്‍ഡി സംഖ്യത്തിലെ കുടുംബാധിപത്യത്തെയും മോദി ശക്തമായി വിമര്‍ശിച്ചു.
WATCH – pic.twitter.com/v9rMxIsmD9
— Times Algebra (@TimesAlgebraIND) February 28, 2024
ഒരു ജോലിയും ചെയ്യാത്ത പാര്‍ട്ടിയാണ് ഡിഎംകെ, എന്നാല്‍ കള്ളപ്പണം വാങ്ങാന്‍ മുന്നിലാണ്. ഇക്കൂട്ടര്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ സ്വന്തം സ്റ്റിക്കര്‍ പതിപ്പിച്ചാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്. കുടുംബത്തിന്റെ വളര്‍ച്ചയെ കുറിച്ചു മാത്രമാണ് ഇന്‍ഡി സംഖ്യത്തിലെ ഓരോ പാര്‍ട്ടിയുടെയും ചിന്ത, അത് ഡിഎംകെയിലും വ്യത്യസ്ഥമല്ല. എന്‍ഡിഎ ലക്ഷ്യം വയ്ക്കുന്നത് പൊതുജനവളര്ച്ചയും വികസിത ഭാരതവുമാണെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: