Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗുരുപവനപുരേശനെ ഭജിക്കാം…

ഗുരുപവനപുരിയിലെ ഉത്സവക്കാഴ്ചകളിലൂടെ...

രാജന്‍ തറയില്‍byരാജന്‍ തറയില്‍
Feb 27, 2024, 07:17 pm IST
inSamskriti

ഗുരുവായൂരപ്പന്റെ തിരുസന്നിധി ഉത്സവനാളുകളില്‍ ഭക്തരാല്‍ നിറഞ്ഞു കവിയും. ഈ ആഘോഷവേളയിലും കാണാം ഭക്തിനിര്‍ഭരമായ കാഴ്ചകള്‍. എങ്ങും എവിടേയും തിരക്ക്. കൃഷ്ണാ…. ഗുരുവായൂരപ്പാ…. വിളികളാല്‍ മുഖരിതമാണ് വാതാലയേശന്റെ ഗുരുപവനപുരി.

സമൃദ്ധിയുടെ ഇടമാണ് ഗുരുവായൂര്‍. ഇവിടെ വന്നെത്തുന്ന ഒരാളും പട്ടിണി അറിയില്ല. ദാരിദ്ര്യം തൊട്ട് തീണ്ടാത്ത മണ്ണ്. ഇവിടെ വന്നെത്തുന്നവര്‍ക്ക് മൂന്ന് നേരവും സമൃദ്ധമായി ഭക്ഷണം ലഭിക്കുന്നു. ഉത്സവകാലത്ത് പ്രത്യേകിച്ച്. പതിനായിരക്കണക്കിനാണ് ഭക്തരെത്തുക. അഗ്രശാലയും വമ്പന്‍ കലവറയും തയ്യാറാണ് എപ്പോഴും. ഭീമന്‍ ചെമ്പ് ചരക്കുകള്‍ നിറയെ ചക്കയും മുതിരയും ചേര്‍ത്ത പുഴുക്ക്. കുട്ടകങ്ങളില്‍ നിറയെ കുത്തരികഞ്ഞി, പപ്പടം, നാളികേര പൂള്, ശര്‍ക്കര എന്നിവയാണ് കാലത്തെ വിഭവങ്ങള്‍. വൈകീട്ട് ചോറ,് രസകാളന്‍, പപ്പടം എന്നിവയും ഉണ്ടാകും. നാടിന്റെ നാനാഭാഗത്തു നിന്നും അനേകായിരങ്ങള്‍ ഈ പ്രസാദം കഴിക്കാന്‍ ഭക്തിപൂര്‍വമെത്തും. പാളയിലാണ് കഞ്ഞി കുടിക്കുക. പ്ലാവില കുത്തിയ കയിലും ഉണ്ടാക്കും. പാളയില്‍ ഗുരുവായൂരപ്പന്റെ കഞ്ഞികുടിച്ചാല്‍ പാപം തീരും എന്നാണ് ഭക്തരുടെ വിശ്വാസം. കഴിഞ്ഞ ദിവസം നടന്ന കാഴ്ചശീവേലിക്ക് ഉച്ചതിരിഞ്ഞ് ആദ്യത്തെ സ്വര്‍ണക്കോലം എഴുന്നള്ളിപ്പ് നടന്നു.

താന്ത്രികച്ചടങ്ങുകളില്‍ അതിപ്രധാനമായ ഉത്സവബലി നാളെയാണ്. വ്യാഴാഴ്ച പള്ളിവേട്ടയ്‌ക്കും വെള്ളിയാഴ്ച ആറാട്ടിനും സന്ധ്യയ്‌ക്ക് ഗുരുവായൂരപ്പന്‍ ക്ഷേത്രം വിട്ട് ഗ്രാമപ്രദക്ഷിണത്തിന് എഴുന്നള്ളും. ഈ സമയം ഭക്തജനങ്ങള്‍ ഭഗവാന് കഴ്ചയായി വിവിധ പറകള്‍ നിറച്ച് നാമ ജപത്തോടെ പ്രാര്‍ത്ഥനാനിരതരായി നില്‍ക്കും. പൂപ്പറ, അവില്‍, മലര്‍, ശര്‍ക്കര, അരി, നെല്ല്, തുടങ്ങി വിവിധയിനം പറകളുണ്ടാകും. ഗ്രാമപ്രദക്ഷിണത്തില്‍ ഭഗവാന്‍ ഗ്രാമവാസികളുടെ ക്ഷേമമന്വേഷിച്ചെത്തുന്നു എന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

കൊല്ലം തോറുമുള്ള ഉത്സവത്തിന് പുറമേ വിഖ്യാതമായ പല ആഘോഷങ്ങളും ക്ഷേത്രത്തില്‍ ആചരിച്ചു വരുന്നു. ചിലത് മഹത്തുക്കളുടെ സ്മാരകമായും മറ്റുളവ വിശേഷനക്ഷത്രങ്ങളിലും തിഥികളിലും ആചരിച്ചു വരുന്നതാണ്. അതില്‍ പ്രധാനമായതാണ് ഗുരുവായൂര്‍ ഏകാദശി. ഉത്ഥാന എകാദശിയെന്നും പറയും. ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന് ഗീത ഉപദേശിച്ചത് ഈ ദിനത്തിലാണെന്നാണ് സങ്കല്പം. ഗീതാദിനമായും ഈ ദിവസം അറിയപ്പെടുന്നു.

ഐതിഹ്യങ്ങളനുസരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ മൂല വിഗ്രഹത്തിന് അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്. എന്നാല്‍ ചരിത്രപരമായ രേഖകള്‍ ഇത് സംബന്ധിച്ച് ലഭ്യമല്ല. ലഭ്യമായ ഏറ്റവും പുരാതനരേഖ നാരദപുരാണത്തിലെ ഗുരുവായുപുര പുരാണം എന്ന ഭാഗത്താണ്. തക്ഷകദംശനമേറ്റു ജീവന്‍ നഷ്ടമായ പരീക്ഷിത്തു രാജാവിന്റെ മകനായിരുന്നു ജനമേജയന്‍. അദ്ദേഹം നടത്തിയ സര്‍പ്പയജ്ഞത്തില്‍ പരസഹസ്രം സര്‍പ്പങ്ങളെ ആഹുതി ചെയ്തു. ഇതിന്റെ ഫലമായി ജനമേജയരാജാവിന് സര്‍പ്പശാപത്താല്‍ കുഷ്ഠരോഗം പിടിപെട്ടു. എന്തു ചെയ്തിട്ടും രോഗശമനം ലഭിക്കാതെ വന്നപ്പോള്‍ ജനമേജയരാജാവിന് ദത്താത്രേയ മഹര്‍ഷിയുടെ ഉപദേശം ലഭിച്ചു. ഗുരുവായൂരില്‍ ചെന്ന് സച്ചിദാനന്ദസ്വരൂപനായ ഗുരുവായൂരപ്പനെ ഭജിക്കാനും രോഗമുക്തി നേടാനുമായിരുന്നു ഉപദേശം. ഇപ്രകാരം ചെയ്ത് രാജാവ് രോഗമുക്തിനേടിയെന്ന് വിശ്വാസം.

അങ്ങനെ എല്ലാ ഭക്തര്‍ക്കും രോഗശാന്തിയും ആത്മശാന്തിയും നല്‍കുന്ന ഭഗവാനെ ഭജിക്കുക എന്നുള്ളതാണ് ഈ കലികാലത്തിലെ ഏക ആശ്രയം.

”മരണ വിഷാദമൊഴിപ്പവനേ! ഹരി
മധുരകരമണ്ഡിത മാലികനേ! ഹരി
മഖരസികാവലി പാലകനേ! ഹരി
മരുവലര്‍മാണ്‍പിനെ മാച്ചവനേ! ഹരി
മസൃണമഹാമണി മണ്ഡിതനേ! ഹരി
മംഗലമന്ദിരമായവനേ! ഹരി
ഹരിഹരി ഹരിഹരി ഹരിഹരി ഹരി ഹരി”

(ചെറുശ്ശേരിയുടെ കൃഷ്ണഗാഥയില്‍ നിന്ന് )

Tags: Guruvayoor TempleKerala FestivalKerala Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയത്ത് മനയ്‌ക്കല്‍ സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Kerala

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം
Kerala

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു
Kerala

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.