Categories: India

പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

ഗസലുകളിലൂടെ നിരവധി ആരാധകരെ നേടിയിട്ടുണ്ട്. സിനിമകളിലും പാടിയിട്ടുണ്ട്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബയ് : പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് (72) തിങ്കളാഴ്ച മുംബൈയില്‍ അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു.

അദ്ദേഹത്തിന്റെ കുടുംബം സാമൂഹ്യ മാധ്യമത്തിലൂടെയാണ് മരണ വാര്‍ത്ത അറിയിച്ചത്. ”ദീര്‍ഘനാളത്തെ അസുഖത്തെത്തുടര്‍ന്ന് പങ്കജ് ഉധാസ് മരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു- സാമൂഹ്യ മാധ്യമ പോസ്റ്റില്‍ പറയുന്നു.

ഇന്ന് രാവിലെ 11 മണിയോടെ മുംബയ് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച നടക്കും. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

ഏതാനും മാസം മുമ്പ് അര്‍ബുദം സ്ഥിരീകരിച്ച ശേഷം പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഗസലുകളിലൂടെ നിരവധി ആരാധകരെ നേടിയിട്ടുണ്ട്. സിനിമകളിലും പാടിയിട്ടുണ്ട്. ഗുജറാത്തിലാണ് പങ്കജ് ഉധാസ് ജനിച്ചത്.