ചണ്ഡിഗഡ് : ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) ഹരിയാന യൂണിറ്റ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫേ സിംഗ് റാഠിയെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് ഝജ്ജര്‍ ജില്ലയിലെ ബഹാദുര്‍ഗഡ് ടൗണിലായിരുന്നു കൊലപാതകം നടന്നത്.
അക്രമികള്‍ കാറിലാണത്തെിയത്. മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന നഫേ സിംഗ് റാഠിക്കും സംഘത്തിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവയ്പില്‍ മറ്റു രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റതായും പൊലീസ് അറിയിച്ചു.
അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയും അടുത്ത അനുയായി കാലാ ജഠേഡിയുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: