ന്യൂദൽഹി: സ്ത്രീകളുടെ പങ്ക് അംഗീകരിച്ച് ഭാരത സർക്കാർ അവതരിപ്പിച്ച നയങ്ങളെ പ്രശംസിച്ച് യുകെയുടെ ഉപ പ്രതിപക്ഷ നേതാവ് ഏഞ്ചല റെയ്‌നർ. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള പാതയിലാണ് ഭാരതമെന്നും അത് നേടിയ പുരോഗതിയുടെ ഭാഗമാണ് സ്ത്രീകൾക്ക് നൽകിയ അംഗീകാരമെന്നും അവർ പറഞ്ഞു.
റെയ്‌സിന ഡയലോഗിന്റെ ഭാഗമായി പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് റെയ്‌നർ ഇക്കാര്യം പറഞ്ഞത്. യുകെയും ഭാരതവും ചരിത്രം പടുത്തുയർത്തണമെന്നും വ്യാപാര കരാർ മുന്നോട്ട് പോകണമെന്നുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് യുകെയിലെ പ്രതിപക്ഷ ഉപനേതാവും ലേബർ പാർട്ടിയുടെ മുതിർന്ന നേതാവുമായ റെയ്‌നർ പറഞ്ഞു.
“ഞാൻ ആദ്യമായി ഭാരതം 2007-ൽ സന്ദർശിച്ചു, ഇപ്പോൾ സംഭവിച്ച പരിവർത്തനം കാണാനായി. ഭാരതം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതും വ്യക്തമാണ്, ഭാരതം എത്ര അത്ഭുതകരമായി പ്രവർത്തിച്ചു, അതിന്റെ പുരോഗതിയും കൈവരിച്ചു ” – അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: