ചണ്ഡീഗഡ്: നാല് വയസ്സുള്ള ആൺകുട്ടിയടക്കം ആറ് പേരെ കൊലപ്പെടുത്തിയ കേസിൽ മുൻ ഗുസ്തി പരിശീലകന് റോഹ്തക് കോടതി വെള്ളിയാഴ്ച വധശിക്ഷ വിധിച്ചു.
സോനെപത് ജില്ലയിലെ ഗുസ്തി പരിശീലകനായിരുന്ന സുഖ്‌വീന്ദറിനെയാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഗഗൻ ഗീത് കൗർ ശിക്ഷിച്ചത്. ഇയാൾക്ക് 1.26 ലക്ഷം രൂപ പിഴയും ചുമത്തി.
ഐപിസി സെക്ഷൻ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 342 (തെളിവ് നഷ്‌ടപ്പെടുത്തൽ), 201 (തെളിവ് നഷ്‌ടപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
സോനെപത് ജില്ലയിലെ ബറൗദ ഗ്രാമത്തിൽ താമസിക്കുന്ന പ്രതി 2021 ഫെബ്രുവരി 12 ന് മനോജ് മാലിക്, ഭാര്യ സാക്ഷി മാലിക്, മകൻ സർതാജ്, ഗുസ്തി പരിശീലകരായ സതീഷ് കുമാർ, പർദീപ് മാലിക്, ഗുസ്തി താരം പൂജ എന്നിവരെ വെടിവച്ചു കൊല്ലുകയായിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: