ന്യൂദല്‍ഹി: കര്‍ഷക സമരം താത്കാലികമായി നിര്‍ത്തി. അതിര്‍ത്തിയില്‍ തന്നെ സമരം ശക്തമായി തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.
കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തിയിലേക്ക് എത്തിക്കും എന്ന് കര്‍ഷക നേതാക്കള്‍ പറയുന്നു. സമരത്തിനിടെ മരിച്ച ശുഭ് കരണ്‍ സിംഗിന് നീതി ഉറപ്പാക്കുന്നതിനായി പ്രതിഷേധം ശക്തമാക്കും. യുവ കര്ഷകന് നീതി ലഭിക്കും വരെ അതിര്‍ത്തികളില്‍ ശക്തമായ സമരം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി
ഹരിയാന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കൊലപാതക കുറ്റം ചുമത്തി കേസ് എടുക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുടെ ഒരു കോടി രൂപ സഹായധനം വാഗ്ദാനം കര്‍ഷക നേതാക്കളും കുടുംബവും നിഷേധിച്ചു.
ഹരിയാനയിലും കര്‍ഷക സമരം ശക്തമാകുന്ന സ്ഥിതിയുണ്ട്. ഹിസാറിലെ കേരി ചോപ്ടയില്‍ നിന്ന് ഖനൗരി അതിര്‍ത്തിയിലേക്കുള്ള കര്‍ഷകരുടെ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കര്‍ഷക നേതാക്കളില്‍ ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതിനിടെ ഹരിയാന നിയമസഭയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ കര്‍ഷകര്‍ക്ക് വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചു. 2024 മേയ് മാസത്തിനുള്ളില്‍ വായ്പ അടച്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വായ്പ പലിശയിളവിനൊപ്പം പിഴയിളവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: