Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നാലാം ടെസ്റ്റില്‍ ആദ്യ ദിനം ഇംഗ്ലണ്ട് 302 / 7

ജോ റൂട്ട് 31ാം സെഞ്ച്വറി നേടി. 106 റണ്‍സ് എടുത്ത് ജോ റൂട്ടും 31 റണ്‍സെടുത്ത് റോബിന്‍സണുമാണ് ക്രീസില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 06:14 pm IST
in Cricket

റാഞ്ചി: ജോ റൂട്ടിന്റെ സെഞ്ചുറി മികവില്‍ റാഞ്ചി ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇംഗ്ലണ്ടിന് ആശ്വാസം. ഭാരത ബൗളിങ് മികവില്‍ മുന്‍നിര തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ റൂട്ട്(226 പന്തില്‍ 106) ഒറ്റയാന്‍ പ്രകടനത്തിലൂടെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുകയാണ്. അരങ്ങേറ്റക്കാരന്‍ പേസ് ബൗളര്‍ ആകാശ് ദീപിന്റെ മിന്നും തുടക്കത്തിന്റെ ചുവട് പിടിച്ചാണ് ഭാരത ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കിയത്. ആദ്യ ദിനം പിരിയുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് നേടിയിട്ടുണ്ട്.

വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് ആണ് ഭാരതത്തിനായി ന്യൂബോള്‍ എറിഞ്ഞത്. താരത്തിനൊപ്പം ബൗളിങ് ഓപ്പണ്‍ ചെയ്തത് കരിയറിലെ ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ ആകാശ് ദീപ്. മത്സരത്തിന്റെ നാലാം ഓവറില്‍ ആകാശ് ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രൗളിയുടെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു.

സഹതാരങ്ങളുമൊന്നിച്ച് ആഘോഷം തുടങ്ങിയെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചത് പിന്നീടാണ് ശ്രദ്ധിച്ചത്. പിന്നെ ഇംഗ്ലണ്ട് സ്വതസിദ്ധ ശൈലിയിലേക്ക് ഉണരുന്ന കാഴ്‌ച്ചയാണ് റാഞ്ചി സ്റ്റേഡിയം കണ്ടത്. നാലുപാടും ബൗണ്ടറികള്‍ പായാന്‍ തുടങ്ങി. പത്താം ഓവറിലെ രണ്ടാം പന്തില്‍ ആകാശ് ദീപിലൂടെ ഭാരതത്തിന് ബ്രേക്ക് ത്രൂ ലഭിച്ചു. വിസാഗ് ടെസ്റ്റിലെ സെഞ്ചുറിക്കാരന്‍ ബെന്‍ ഡക്കെറ്റി(11)നെ കീപ്പര്‍ ധ്രൂവ് ജുറെലിന്റെ കൈകളിലെത്തിച്ച് ആകാശ് കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ മുനയൊടിക്കുന്ന വിക്കറ്റ് നേട്ടമായിരുന്നു അത്. തൊട്ടടുത്ത രണ്ടാം പന്തില്‍ ഓലീ പോപ്പിനെ വിക്കറ്റിനെ മുന്നില്‍ കുരുക്കി ആകാശിന്റെ അടുത്ത പ്രഹരം. ഇംഗ്ലണ്ട് 9.4 ഓവറില്‍ രണ്ടിന് 47. പിന്നെയും അടിച്ചു തകര്‍ക്കാന്‍ നിന്ന സാക്ക് ക്രൗളിയെ അധികം വൈകാതെ ക്ലീന്‍ ബൗള്‍ഡാക്കി അകാശ് മുന്നാം വിക്കറ്റും സ്വന്തമാക്കി. ഒപ്പം ആദ്യ വിക്കറ്റ് നോബോള്‍ ആയതിന്റെ നിരാശയും തീര്‍ത്തു. 12-ാം ഓവറില്‍ 57 റണ്‍സിലെത്തിയ ഇംഗ്ലണ്ടിന്റെ മുന്‍നിര മൂന്ന് ബാറ്റര്‍മാരും പുറത്ത്.

പിന്നീട് ജോ റൂട്ടും ജോണി ബോയര്‍ സ്‌റ്റോവും ചേര്‍ന്ന് ഇംഗ്ലണ്ട് ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. നാല് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം അടിച്ചു തകര്‍ത്തുകൊണ്ടിരുന്ന ബെയര്‍സ്‌റ്റോവിനെ(35 പന്തില്‍ 38) അശ്വിന്‍ ലെഗ് ബിഫോറാക്കി. ഓസ്‌ട്രേലിയന്‍ അംപയര്‍ റോഡ് ടക്കര്‍ വിക്കറ്റ് അനുവദിച്ചില്ല. റിവ്യൂ വിധി അശ്വിനും ഭാരതത്തിനും അനുകൂലമായി. ഇംഗ്ലണ്ട് നാലിന് 109. പിന്നീടെത്തിയ നായകന്‍ ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും രവീന്ദ്ര ജഡേജയുടെ പന്തില്‍ പുറത്ത്. അതും എല്‍ബിഡബ്ലിയു ആയിരുന്നു. അഞ്ചിന് 112 എന്ന നിലയില്‍ ഇംഗ്ലണ്ട് തകര്‍ന്നുനില്‍ക്കെ മത്സരത്തിന്റെ ആദ്യ ദിനത്തിലെ ആദ്യ സെഷന്‍ തീര്‍ന്നു.

ആറാം വിക്കറ്റില്‍ ബെന്‍ ഫോക്‌സിനെ കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ട് ഇന്നിങ്‌സ് ഭദ്രമാക്കി. ബാസ്‌ബോള്‍ ശൈലി വെടിഞ്ഞ് ടെസ്റ്റിന്റെ സ്വാഭാവികതയുമായി റൂട്ട്-ഫോക്‌സ് സഖ്യം ഇണങ്ങിചേരുന്ന കാഴ്‌ച്ചയാണ് പിന്നെ കണ്ടത്. ആറാം വിക്കറ്റില്‍ 113 റണ്‍സ് കുട്ടുകെണ്ടുണ്ടാക്കുന്നതിനിടെ രണ്ടാം സ്‌പെല്ലിനെത്തിയ മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. അര്‍ദ്ധ സെഞ്ചുറിയിലേക്ക് നീങ്ങിയ ഫോക്‌സ്(47) പുറത്തേക്ക്. അധികം വൈകാതെ ടോം ഹാര്‍ട്ട്‌ലി(13)യെ സിറാജ് ബൗള്‍ഡാക്കി.

എട്ടാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ഓലീ റോബിന്‍സണ്‍(പുറത്താകാതെ 31) റൂട്ടിനൊപ്പം കരുതലോടെ കളിച്ചു. പിന്നെ ഇന്നലെ കളി തീരും വരെ ഭാരത ബൗളര്‍മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഇംഗ്ലണ്ട് വിക്കറ്റ് വീഴ്‌ത്താന്‍ സാധിച്ചില്ല. ഒടുവില്‍ ടെസ്റ്റ് കരിയറിലെ 31-ാം സെഞ്ചുറിയുമായി റൂട്ട് ഇംഗ്ലണ്ടിന്റെ രക്ഷാദൗത്യം ഗംഭീരമാക്കി. ഇതോടെ ഭാരതത്തിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വിദേശ താരം എന്ന റിക്കാര്‍ഡിന് ഉടമയാകാനും റൂട്ടിന് സാധിച്ചു. ഭാരതത്തിനെതിരെ താരത്തിന്റെ പത്താം സെഞ്ചുറിയാണിത്. രണ്ടാം സ്ഥാനത്ത് ഒമ്പത് സെഞ്ചുറി നേടിയിട്ടുള്ള ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ആണ്. മൂന്നാം സ്ഥാനത്ത് വിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സും. ഭാരതത്തിനെതിരായ 52-ാം ഇന്നിങ്‌സിലാണ് റൂട്ട് പത്താം സെഞ്ചുറി തികച്ചത്.

ഇന്നലെ രാവിലെ ഭാരത പരിശീലകന്‍ രാഹുല്‍ ദ്രാവിഡില്‍ നിന്ന് ക്യാപ്പ് സ്വീകരിച്ചാണ് പുതുമുഖ താരം ആകാശ് ദീപ് കളിക്കാനിറങ്ങിയത്. താരത്തിന്റെ കുടുംബം കളി കാണാന്‍ റാഞ്ചിയിലെ സ്റ്റേഡിയത്തിലെത്തിയിരുന്നു.

Tags: indiaEnglandtest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.