കല്‍പ്പറ്റ: ‘എന്റെ അച്ഛനെ ആന കൊലപ്പെടുത്തിയിട്ട് ഇന്ന് 12 ദിവസം. ഞാന്‍ ആരെയും കുറ്റം പറയുന്നില്ല. എങ്കിലും ഇത്രയും ദിവസമായിട്ടും ആ ആനയെ പിടികൂടാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല?’ ചോദിക്കുന്നത് ബേലൂര്‍ മഖ്ന കൊലപ്പെടുത്തിയ പടമല പനച്ചിയില്‍ അജീഷിന്റെ മകള്‍ അല്‍ന. കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയോടനുബന്ധിച്ച് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ന.
‘ഞങ്ങളെ പോലുള്ള കര്‍ഷകരുടെ മക്കള്‍ക്കും സ്വപ്നങ്ങളുണ്ട്. എന്റെ കരച്ചിലിന് അര്‍ത്ഥമുണ്ടന്ന് കരുതുന്നു. എന്തുകൊണ്ട് ഇതിനൊരു പരിഹാരം ഉണ്ടാകുന്നില്ല. ഇനിയൊരു കുട്ടിയും ഞാന്‍ കരഞ്ഞതുപോലെ കരയരുത്. ഈ സംസാരിക്കുന്ന സമയത്ത് പോലും എവിടെയൊക്കെ ആനയിറങ്ങി ആക്രമണം നടത്തുന്നുണ്ട് എന്ന് നമുക്ക് അറിയാന്‍ കഴിയാത്ത സാഹചര്യമാണ് വയനാട്ടില്‍,’ അല്‍ന പറഞ്ഞു.
കൂടി നിന്നവര്‍ നിറഞ്ഞ കണ്ണുകളോടെയാണ് അല്‍നയുടെ വാക്കുകള്‍ കേട്ടത്. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് വയനാടന്‍ ജനതക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് കത്തോലിക്ക കോണ്‍ഗ്രസ് കല്‍പ്പറ്റയില്‍ പ്രതിഷേധ ജ്വാല നടത്തിയത്. റാലിയും പൊതുസമ്മേളനവും തലശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനി ഉദ്ഘാട
നം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: