ചെന്നൈ: പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ ജൈത്രയാത്ര തുടര്‍ന്ന് ചെന്നൈ ബ്ലിറ്റ്സ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെയാണ് ചെന്നൈ തോല്‍പ്പിച്ചത്. ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ചെന്നൈയുടെ തിരിച്ചടി. സ്കോര്‍: 14-16, 21-20, 15-5, 17-19, 15-8. ആദ്യ സെറ്റ് നഷ്ടമായ ചെന്നൈ ഇഞ്ചോടിഞ്ച് പോരില്‍ രണ്ടാം സെറ്റ് നേടി.
അനായാസമായിരുന്നു മൂന്നാം സെറ്റിലെ വിജയം. നാലാം സെറ്റില്‍ കൊല്‍ക്കത്ത തിരിച്ചടിച്ചു, അവസാന സെറ്റില്‍ മികവ് വീണ്ടെടുത്ത ചെന്നൈ സീസണിലെ മൂന്നാം ജയം നേടി. ഇതോടെ ചെന്നൈ ആറ് പോയിന്റുമായി ടേബിളില്‍ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളും തോറ്റ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല. ഇന്ന് കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കളത്തിലിറങ്ങും. വൈകിട്ട് 6.30നുള്ള മത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സ് ആണ് ഹീറോസിന്റെ എതിരാളികള്‍. രാത്രി 8.30ന് ബ്ലൂ സ്പൈക്കേഴ്സ് ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: