ന്യൂദല്‍ഹി: അയോധ്യാ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തതിന് ഐശ്വര്യാറായിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി. “ഇങ്ങിനെ ഒരാള്‍ക്ക് എങ്ങിനെയാണ് രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ സാധിക്കുക?- സ്മൃതി ഇറാനി ചോദിക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ അച്ഛന്റെ സുഹൃത്തായ അമിതാഭ് ബച്ചനെയും അദ്ദേഹത്തിന്റെ മരുമകളായ ഐശ്വര്യാറായിയെയുമാണ് രാഹുല്‍ ഗാന്ധി അപമാനിച്ചത്. ഇങ്ങിനെ ഒരു നേതാവിന് രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ സാധിക്കുമോ ?- സ്മൃതി ഇറാനി ചോദിക്കുന്നു.
സ്വയമേ സ്ഥിരതയില്ലാത്ത രാഹുല്‍ ഗാന്ധിയ്ക്ക് എങ്ങിനെയാണ് രാജ്യത്തിന് സ്ഥിരത നല്‍കാനാവുക എന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിഞ്ഞു നിന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരത്തി സ്മൃതി ഇറാനി ചോദിച്ചു.
സ്ത്രീകളെ എന്തിനാണ് പ്രസംഗത്തിലേക്ക് വലിച്ചിഴക്കുന്നത് എന്ന ചോദ്യവുമായി ഗായിക സോനാ മഹാപാത്രയും വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയെ നേരിട്ടിരുന്നു. “താങ്കളുടെ അമ്മ സോണിയാഗാന്ധിയെയും പെങ്ങള് പ്രിയങ്കയെയും പ്രസംഗത്തില്‍ അപമാനിക്കുമ്പോള്‍ താങ്കള്‍ക്ക് വേദനയുണ്ടാകില്ലേ?” ചോദിക്കുന്നത്. “ഐശ്വര്യാ റായി നൃത്തം ചെയ്യും, അമിതാഭ് ബച്ചന് ഷോകളില്‍ ‘ബല്ലേ ബല്ലേ’ പറയും. ” എന്നും മറ്റൊരു പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.
“ഐശ്വര്യാറായിയുടെ പേര് വലിച്ചിഴച്ചതിലൂടെ എന്ത് നേട്ടമാണ് രാഹുല്‍ഗാന്ധി ഉണ്ടാക്കിയത്?”- സോനാ മഹാപാത്ര ചോദിക്കുന്നു. താങ്കളുടെ അമ്മ സോണിയാഗാന്ധിയെയും സഹോദരി പ്രിയങ്കാ ഗാന്ധിയെയും മുന്‍പൊക്കെ പലരും വ്യക്തിപരമായി വിമര്‍ശിച്ചിരിക്കില്ലെ. അപ്പോള്‍ താങ്കള്‍ക്ക് വിഷമം ഉണ്ടായിട്ടില്ലേ?”- സോനാ മഹാപാത്ര ചോദിക്കുന്നു.
ഐശ്വര്യാറായിയെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. അയോധ്യാപ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാതിരുന്ന ഐശ്വര്യാറായിയെ ആ ചടങ്ങില്‍ പങ്കെടുത്തു എന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നത്. ഇത്രയ്ക്കും ബോധമില്ലാത്ത ഒരാളാണോ കോണ്‍ഗ്രസിനെ നയിക്കുന്നത് എന്നാണ് പലരും സമൂഹമാധ്യമത്തില്‍ ചോദിക്കുന്നത്. അമിതാഭ് ബച്ചനെയും ഐശ്വര്യാറായിയെയും പോലുള്ള ബോളിവുഡ് താരങ്ങളാണ് പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തതെന്നും ഒബിസി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതായിരുന്നു ഭാരത് ന്യായ് യാത്ര ഉത്തര്‍ പ്രദേശില്‍ എത്തിയ വേളയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. വാസ്തവത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയ മോദി ഒബിസി വിഭാഗക്കാരനായിരുന്നു എന്നുപോലും അറിയാതെയാണ് രാഹുല്‍ഗാന്ധി ഇത്തരമൊരു പ്രസംഗം നടത്തിയതെന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്മയെ തുറന്നുകാട്ടുന്നു. ഇത്രയും നിരുത്തരവാദപരമായി പ്രസംഗിക്കാന്‍ കോണ്‍ഗ്രസ് നേതൃപദവിയില്‍ നില്ക്കുന്ന ആള്‍ക്ക് എങ്ങിനെ കഴിയുന്നു എന്നാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: