ന്യൂദല്‍ഹി: ബഹുഭാഷാ കാര്‍ഷിക പ്രസിദ്ധീകരണമായ കൃഷിജാഗരന്റെ നേതൃത്വത്തില്‍ ‘കാര്‍ഷിക മേഖലയില്‍ വാസ്തുശാസ്ത്രത്തിന്റെ പ്രസക്തി’ എന്ന വിഷയത്തെ ആധാരമാക്കി ശില്പശാല നടന്നു.
കൃഷിജാഗരണ്‍ എംഡിയും ചീഫ് എഡിറ്ററുമായ എം.സി. ഡൊമിനിക് ഉദ്ഘാടനം ചെയ്തു. വാസ്തുശാസ്ത്ര വിദഗ്ധനും വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമി ചെയര്‍മാനുമായ ഡോ. നിശാന്ത് തോപ്പില്‍ നേതൃത്വം നല്കി. കാര്‍ഷിക പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട അമ്പതോളം പ്രതിനിധികള്‍ പങ്കെടുത്തു.
വാസ്തുശാസ്ത്രത്തെ അന്ധവിശാസമായി കാണുന്നതിന് പകരം ആധുനിക ശാസ്ത്ര വിഷയങ്ങള്‍ക്കൊപ്പം ഊര്‍ജ്ജപ്രവാഹങ്ങളെയും, പഞ്ചഭൂതങ്ങളെയും ദിശകളെയും ഉള്‍ക്കൊള്ളിച്ച് കര്ഷകന് പ്രയോജനപ്പെടുംവിധം ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഡോ. നിശാന്ത് തോപ്പില്‍ ചൂണ്ടിക്കാട്ടി.
പരമ്പരാഗത വാസ്തുശാസ്ത്ര സങ്കല്പങ്ങളെ ശാസ്ത്രവുമായി സംയോജിപ്പിച്ച് കാര്ഷികോല്പാദന വര്‍ദ്ധനവിനൊപ്പം പാരിസ്ഥിക സന്തുലിതാവസ്ഥയുടെ നേട്ടങ്ങള്‍ ത്വരിതപ്പെടുത്താനും സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. നിശാന്തിന് എം.സി. ഡൊമിനിക് കീര്‍ത്തിമുദ്രയും ഉപഹാരവും നല്കി ആദരിച്ചു. ഷൈനി ഡൊമിനിക് കൃതജ്ഞതയര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: