Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭര്‍ത്താവും പോപ്പുലര്‍ ഫ്രണ്ട് നേതാവുമായ നയാസ് അറസ്റ്റില്‍; പോലീസിനും വീഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 12:29 am IST
in Kerala

തിരുവനന്തപുരം: അക്യുപങ്ചര്‍ ചികിത്സ നല്‍കി പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവും പോപ്പുലര്‍ ഫ്രണ്ട് നേതാവുമായ മണക്കാട് സ്വദേശി നയാസിനെ നേമം പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി.

യുവതിക്ക് അക്യുപങ്ചര്‍ ചികിത്സ നല്‍കിയ ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതിയാക്കണമോ എന്ന കാര്യത്തില്‍ അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു. ഗുരുതര കുറ്റകൃതമാണ് നടന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് സ്വദേശി നയാസിന്റെ രണ്ടാം ഭാര്യ നേമം പഴയകാരയ്‌ക്കാ മണ്ഡപത്തിനു സമീപം തിരുമംഗലം ലെയ്‌നില്‍ എസ്ആര്‍ 39 എയില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഷമീറ ബീവി(36)യാണ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. നവജാത ശിശുവും മരിച്ചു. ബീമാപള്ളിയില്‍ അക്യുപഞ്ചര്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണ് യുവതിയെ ചികിത്സിച്ചിരുന്നത്. മൂന്ന് മക്കളുടെ അമ്മയാണ് ഷമീറ ബീവി. മൂന്ന് പ്രസവവും സിസേറിയന്‍ മുഖാന്തിരമായിരുന്നു.

എന്നാല്‍ നാലാമത്തേത് സുഖപ്രവസം നടത്താനെന്ന പേരിലാണ് അക്യുപങ്ചര്‍ ചികിത്സ നല്‍കി വീട്ടില്‍ വച്ച് പ്രസവിപ്പിച്ചത്. നയാസിന്റെ ആദ്യഭാര്യയും അക്യുപങ്ചര്‍ പഠിക്കുന്ന ഇവരുടെ മകളും ചേര്‍ന്നാണ് പ്രസവ ശുശ്രൂഷ നടത്തിയത്. പ്രസവത്തിനിടെ അമിത രക്തസ്രാവമുണ്ടായി ബോധരഹിതയായ ഷമീറയെ നാട്ടുകാര്‍ ഇടപെട്ട് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുന്‍പേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പാലക്കാട് പട്ടാമ്പയിലെ ഷമീറയുടെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

അതിനിടെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. അന്വേഷണത്തില്‍ പോലീസിനും വീഴ്ച സംഭവിച്ചു. ഗര്‍ഭാവസ്ഥയിലായിട്ടും ആശുപത്രിയില്‍ ചികിത്സ നടത്താന്‍ ഭര്‍ത്താവ് നയാസ് അനുവദിക്കുന്നില്ലെന്ന് ഷമീറ ബീവി സമീപവാസികളോട് പറഞ്ഞിരുന്നു. സമീപ വാസികള്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരും കൗണ്‍സിലറും വീട്ടില്‍ എത്തിയെങ്കിലും ഇവരോട് സംസാരിക്കാന്‍ ഷമീറാ ബീവിയെ നയാസ് അനുവദിച്ചില്ല. വിവരങ്ങള്‍ നല്‍കാനും തയാറായില്ല.

ആരോഗ്യപ്രവര്‍ത്തകരെയും കൗണ്‍സിലറെയും നയാസ് ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതിനുശേഷം ഷമീറാ ബീവിയെ പുറത്തിറങ്ങാന്‍ പോലും നയാസ് അനുവദിച്ചിരുന്നില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ നേമം പോലീസിനെയും റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരെയും പള്ളികമ്മിറ്റിയെയും വിവരം അറിയിച്ചെങ്കിലും തന്റെ ഭാര്യയുടെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്നും യു ട്യൂബ് വഴി പ്രസവം നടത്തുമെന്നും പറഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ല.

കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസിന് വിവരം നല്‍കിയെങ്കിലും അന്വേഷണം നടത്തി തിരികെ പോയതല്ലാതെ ഗൗരവകരമായ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഷമീറ പാലക്കാട്ടെ വസതിയില്‍ പോയപ്പോള്‍ ഭര്‍ത്താവ് അറിയാതെ ആശുത്രിയില്‍ പോയി ഗൈനക്കോളജിസ്റ്റിനെ കണ്ടു. ഫെബ്രുവരി 15 നോ 16 നോ സിസേറിയന്‍ നടത്തണമെന്ന് ഡോക്ടര്‍ ഉപദേശിച്ചിരുന്നു.

Tags: Nayas arrestedHusband and Popular Front leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.