ചെങ്ങന്നൂര്‍: രാജ്യത്തിന്റെ വികസനത്തിന് നരേന്ദ്ര മോദിക്കൊപ്പം കേരളവും അണിചേരേണ്ടത് അത്യാവശ്യമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. യുപിഎയുടെ പത്ത് വര്‍ഷത്തില്‍ 74 വിമാനത്താവളങ്ങള്‍ നിര്‍മിച്ചെങ്കില്‍ മോദി സര്‍ക്കാര്‍ 150 എണ്ണമാണ് പൂര്‍ത്തിയാക്കിയത്.
50 കോടി ജനങ്ങളെ ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകളാക്കി. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും മുക്തരാക്കിയ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണം. രാജ്യത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞു. ഭാരത് അരിയുടെ വിതരണ ഉദ്ഘാടനവും പ്രമോദ് സാവന്ത് നിര്‍വഹിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിനില്‍ മുണ്ടപ്പള്ളി, ബിജെപി ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാര്‍, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, മണ്ഡലം ജനറല്‍ സെക്രട്ടറി അനീഷ് മുളക്കുഴ, അജി ആര്. നായര്‍, കലാരമേശ്, ശ്രീജ പത്മകുമാര്‍, രമേശ് പേരിശ്ശേരി, കെ.കെ. വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ഹരിപ്പാട് വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായും അദ്ദേഹം സംവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: