ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര താരം തൃഷ കൃഷ്ണനെതിരെ വീണ്ടും അപകീര്‍ത്തി പരാമര്‍ശം. അടുത്തിടെ പുറത്താക്കപ്പെട്ട എഐഎഡിഎംകെയുടെ സേലം വെസ്റ്റ് യൂണിയന് സെക്രട്ടറി എവി രാജുവാണ് നടിയെ രാഷ്ട്രീയ നേതാക്കളുമായി ചേര്‍ത്തുവെച്ച് അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയത്.
സംഭവം ചര്‍ച്ചയായതോടെ നടി തൃഷ രാഷ്ട്രീയ നേതാവിനെതിരെ രംഗത്തെത്തി. ശ്രദ്ധനേടാന്‍ വേണ്ടി ഏതു തലത്തിലേക്കും തരംതാഴുന്ന നിന്ദ്യരായ മനുഷ്യരെ ആവര്‍ത്തിച്ച് കാണുന്നത് അറപ്പുളവാക്കുന്ന കാര്യമാണ്, തുടര്‍നടപടികള്‍ തന്റെ അഭിഭാഷക വിഭാഗം സ്വീകരിക്കുംതൃഷ എക്സില്‍ കുറിച്ചു.
2017ല്‍ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎല്‍എമാരെ കൂവത്തൂര്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചപ്പോള്‍ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമര്‍ശം നടത്തിയത്.
ജയലളിതയുടെ മരണത്തിന് തൊട്ടുപിന്നാലെ ഭരണം കയ്യാളുന്ന വികെ ശശികലയുടെ കീഴിലുള്ള എഐഎഡിഎംകെ നേതൃത്വം വിമത നേതാവ് ഒ പനീര്‍ശെല്‍വത്തിനൊപ്പം എംഎല്‍എമാര്‍ പോകില്ലെന്ന് ഉറപ്പാക്കാന്‍ നിരവധി ഇടപെടലുകള്‍ നടത്തിയെന്ന് എ വി രാജു ആരോപിച്ചു. ചെന്നൈ കൂവത്തൂരിലെ ബീച്ച് സൈഡ് റിസോര്‍ട്ടില്‍ തങ്ങളുടെ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള എഐഎഡിഎംകെയുടെ ശ്രമങ്ങളുമായി ഭാഗമായി ഒരു എംഎല്‍എ ആവശ്യപ്പെട്ട പ്രകാരം തൃഷയെ റിസോര്‍ട്ടില്‍ എത്തിച്ചു എന്നായിരുന്നു എവി രാജുവിന്റെ പരാമര്‍ശം.
രാഷ്ട്രീയ നേതാവിന്റെ പരമാര്‍ശം വിവാദമയതോടെ നിരവധിപേര്‍ ഇയാള്‍ക്കെതിരെ രംഗത്തുവന്നു. തൃഷ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ച നടപടിയെ ആരാധകരും പിന്തുണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: