അയോധ്യ രാമക്ഷേത്രത്തിന്റെ സ്മരണാര്‍ത്ഥം തെലുങ്കാനയിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്‍റിലെ തപാല്‍ മുദ്ര (സ്റ്റാമ്പ്) ശേഖരണ വിഭാഗം പുറത്തിറക്കിയ അയോധ്യാ സ്റ്റാമ്പുകള്‍ പ്രിന്‍റ് ചെയ്ത മിനിയേച്ചര്‍ ഷീറ്റ് ചൂടപ്പം. മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ അയോധ്യാ സ്റ്റാമ്പുകള്‍ പ്രിന്‍റ് ചെയ്ത 700 മിനിയേച്ചര്‍ ഷീറ്റുകള്‍ വിറ്റു. ആകെ 2100 സ്റ്റാമ്പുകളേ ഉള്ളൂ. വില്‍പന ഗംഭീരമായതോടെ എല്ലാവര്‍ക്കും ഈ സ്റ്റാമ്പുകള്‍ ലഭ്യമാക്കാനായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുതിയ സംവിധാനമനുസരിച്ച് ആള്‍ക്ക് രണ്ട് സ്റ്റാമ്പേ ലഭിക്കൂ.
ഒരു മിനിയേച്ചര്‍ ഷീറ്റില്‍ ആറ് സ്റ്റാമ്പുകള്‍ പ്രിന്‍റ് ചെയ്തിട്ടുണ്ട്. ഇതില്‍ അയോധ്യയിലെ രാമക്ഷേത്രം, ഗണപതി, ഹനുമാന്‍, ജടായു, മാ ശബരി, കേവത് രാജ് എന്നീ സ്റ്റാമ്പുകള്‍ പ്രിന്‍റ് ചെയ്തിരിക്കുന്നു. രാമഭക്തര്‍ക്ക് തികച്ചും ആവേശം പകരുന്നതാണ് ഈ മിനിയേച്ചര്‍ ഷീറ്റ്. അയോധ്യക്ഷേത്രത്തിന് മുകളില്‍ ഉദിച്ച് നില്‍ക്കുന്ന സൂര്യന്റെ കിരണങ്ങള്‍ തിളക്കമുള്ളതാക്കാന്‍ ഗോള്‍ഡ് ലീഫ് ഉപയോഗിച്ചത് മിനിയേച്ചര്‍ ഷീറ്റിന്റെ മാറ്റ് കൂട്ടുന്നു.
ഒരു മിനിയേച്ചറിന്റെ വില 100 രൂപ. ആകെ 2100 എണ്ണം പ്രിന്‍റ് ചെയ്തതിലാണ് 700 എണ്ണം മൂന്ന് ദിവസത്തില്‍ വിറ്റുപോയത്.സര്‍ക്കാരിന്റെ സെക്യൂരിറ്റി പ്രസിലാണ് പ്രിന്‍റ് ചെയ്യുന്നത് എന്നതിനാല്‍ ഒരു ഘട്ടത്തില്‍ വളരെ കുറച്ച് മിനിയേച്ചറുകളേ പ്രിന്‍റ് ചെയ്യാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: