കൊച്ചി : തൃശൂരില്‍ സുരേഷ് ഗോപി വിജയിക്കുമെന്ന് സംവിധായകന് അഖില്‍ മാരാര്‍. സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അഖില്‍ മാരാര്‍ ഇക്കാര്യം പറഞ്ഞത്.
‘വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ തന്നെ യാഥാര്‍ത്ഥ്യം പറയുന്നതാണ് എനിക്കിഷ്ടം. എന്റെ കാഴ്ചപ്പാടും ചിന്തയും നിരീക്ഷണവും വെച്ചാണ് രാഷ്ട്രീയത്തില്‍ സംഭവിക്കാന്‍ പോകുന്നതിനെ കുറിച്ച് അടക്കം പലപ്പോഴായി ഞാന്‍ കുറിപ്പ് പങ്കുവെച്ചത്.’ ‘എനിക്ക് അടുപ്പമുള്ളവരുടെ കാര്യത്തില്‍ പോലും അവരുടെ നന്മകളില് മാത്രമെ ഞാന്‍ ന്യായീകരിക്കാറുള്ളു. അല്ലെങ്കില്‍ ഞാന്‍ ഫാക്ട് പറയും. മോശമാണെങ്കില്‍ സുഹൃത്താണെങ്കില്‍ പോലും മുഖത്ത് നോക്കി പറയും. സുരേഷേട്ടന് ജയിക്കുമെന്ന് ഞാന്‍ പറഞ്ഞത് ബിജെപിയുടെ പ്രവര്‍ത്തനം കണ്ടിട്ടല്ല.’
സുരേഷ് ഗോപി ജയിക്കും എന്ന് ഞാന്‍ പറഞ്ഞത് ബിജെപിയുടെ പ്രവര്‍ത്തനം കണ്ടിട്ടോ, സുരേഷ് ഗോപി അവിടെ നടത്തുന്ന പ്രവര്‍ത്തനം കണ്ടിട്ടോ അല്ല. എപ്പോഴും ജനം ചിന്തിക്കുന്നത് ആലോചിച്ചാണ്. സുരേഷേട്ടനെ വിമര്‍ശിക്കുമ്പോള്‍ അതില്‍ എത്രത്തോളം ശരിയുണ്ടെന്ന് കാണുന്നവരാണ് ജനം. ചില കാര്യങ്ങള്‍ വക്രീകരിച്ച് അദ്ദേഹത്തെ അറ്റാക്ക് ചെയ്യുമ്പോള്‍ ജനം അദ്ദേഹത്തിനൊപ്പമേ നില്ക്കൂ.’ അഖില്‍ മാരാര്‍ വ്യക്തമാക്കി.
സുരേഷ് ഗോപിയുമായി വലിയ പേഴ്സണല്‍ ബന്ധമുള്ള ആളൊന്നും അല്ല. അദ്ദേഹത്തിന്റെ വീട്ടിലെ കല്ല്യാണത്തിന് എല്ലാവരും പോയി ഞാന്‍ പോയില്ല, കാരണം അത്രയ്ക്കുള്ള ബന്ധമെ ഉള്ളൂ. പുള്ളി എന്തെങ്കിലും തരുമെന്ന് വിശ്വസിച്ചുമല്ല ഞാന്‍ ഒന്നും പറയുന്നത്. റിയാലിറ്റിയാണ് ഞാന്‍ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എയ്ഡ്സ് വന്ന രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നു. അന്ന് സൂപ്പര്‍സ്റ്റാറായി കത്തി നില്ക്കുന്ന സമയത്ത് ആ കുട്ടികള്‍ക്ക് വേണ്ടി ഈ മനുഷ്യന് നിന്നു.അതുപോലെ എന്‍ഡോസള്‍ഫാന്‍ വിഷയം വന്നപ്പോഴും അദ്ദേഹം അവര്‍ക്കൊപ്പം നിന്നു. സുരേഷ് ഗോപി സ്വന്തം പൈസയെടുത്ത് ആളുകളെ സഹായിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല. കരുണാകരനുമായി സുരേഷ് ഗോപിക്ക് അടുത്തബന്ധമായിരുന്നു. അന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടിയിട്ടും അദ്ദേഹം സ്വീകരിച്ചില്ല. സ്ഥാനമാനങ്ങളും വാങ്ങിയിട്ടില്ല.
ഞാന്‍ ഇടയ്ക്ക് മേജര്‍ രവി സാറിനെ കണ്ടപ്പോള്‍ പറഞ്ഞു സുരേഷേട്ടനെ കാണുമ്പോള്‍ ഒന്ന് പറഞ്ഞേക്കു അധികം സംസാരിക്കണ്ട. അധികം സംസാരിച്ചാല്‍ ചിലപ്പോ തോറ്റുപോകും. കാരണം നിഷ്കളങ്കമായി പറയുന്ന കാര്യങ്ങള്‍ പിന്നീട് അപകടമാകും അഖില്‍ മാരാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: