ലഖ്നൗ: കുടുംബരാഷ്ട്രീയം ഉത്തര്‍പ്രദേശില്‍ ഇനി വിലപ്പോവില്ലെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തോല്‍വി ഭയന്ന് ഒളിച്ചോടുകയാണ്. സോണിയ രാജസ്ഥാനിലേക്ക് പലായനം ചെയ്തതിന് മറ്റ് കാരണങ്ങളൊന്നും പറയേണ്ടതില്ലെന്ന് പൂനവാല എക്സില്‍ കുറിച്ചു.
ഒരു കാര്യം വ്യക്തമാണ്. രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ നിന്ന് ജാതിയും കുടുംബവുമെല്ലാം ഇല്ലാതാവുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഉത്തര്‍പ്രദേശ്. ജനക്ഷേമം മാത്രമാണ് ഒരേയൊരു മാനദണ്ഡം. അമേഠിയില്‍ തോറ്റപ്പോഴേ കോണ്‍ഗ്രസിന്റെ ഭാവി ജനങ്ങള്‍ കുറിച്ചതാണ്, ഷെഹ്സാദ് പൂനവാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: