കവന്ററി: യുകെ കവന്ററി സൈറ്റിലെ ആമസോണ്‍ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. മണിക്കൂറിന് 15 പൗണ്ട് വീതം ഏറ്റവും കുറഞ്ഞ ശമ്പളം ആശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം പണിമുടക്ക് ആരംഭിച്ചത്. മൂന്ന് ദിവസത്തെ പണിമുടക്കാണ് പ്രഖ്യാപിച്ചത്.
ആമസോണിന്റെ കവന്ററി സൈറ്റിലെ ജിഎംബി യൂണിയന് അംഗങ്ങളും ആമസോണ്‍ അധികൃതരും തമ്മിലുള്ള ചര്‍ച്ച പരാജപ്പെട്ടതാണ് തുടര്‍ന്നാണ് പണിമുടക്കിന് കാരണം.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആമസോണില്‍ പണിമുടക്ക് ആരംഭിച്ചപ്പോള്‍ കമ്പനിയുടെ യുകെ ജീവനക്കാരില്‍ ആദ്യം പണിമുടക്ക് നടത്തിയത് കവന്ററി സൈറ്റിലുളളവരായിരുന്നു.
ഏപ്രില്‍ മാസത്തോടെ ആമസോണിന്റെ ഏറ്റവും കുറഞ്ഞ ശമ്പളം മണിക്കൂറിന് 12.30 പൗണ്ട് മുതല്‍ 13 പൗണ്ട് വരെ ആയി ഉയരുമെന്ന് ആമസോണ്‍ അധികൃതര്‍ പറഞ്ഞു. വാലന്റെന്‍സ് ദിനത്തില്‍ പണിമുടക്ക് നടന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: