വിശദവിവരങ്ങള്‍ https://sbi.co.in/careers- ല്‍
ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 4 വരെ
നിയമനം അസിസ്റ്റന്റ് മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്), ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്), മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്), അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ആപ്ലിക്കേഷന്‍ സെക്യൂരിറ്റി) തസ്തികകളില്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. വിവിധ തസ്തികകളിലായി 80 ഒഴിവുകളുണ്ട്. സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-
അസിസ്റ്റന്റ് മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്), ഒഴിവുകള്‍ 23, യോഗ്യത: ബിഇ/ബിടെക്-കമ്പ്യൂട്ടര്‍ സയന്‍സ്/ആപ്ലിക്കേഷന്‍സ്/ഐടി/ഇലക്ട്രോണിക്സ്/ഇസി/ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ അല്ലെങ്കില്‍ എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/എംസിഎ, ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെ എക്സ്പീരിയന്‍സുണ്ടാകണം.
എംടെക്- സൈബര്‍ സെക്യൂരിറ്റി/സൈബര്‍ ഫോറന്‍സിക്/ഐടി യോഗ്യതയും സിഇഎച്ച്/സിഐഎസ്എ/സിഐഎസ്എം/സിഐഎസ്എസ്പി മുതലായ സര്‍ട്ടിഫിക്കേഷനും ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 30 വയസ്.
ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്), ഒഴിവുകള്‍ 51, യോഗ്യത: മുകളിലേതുപോലെതന്നെ. ബന്ധപ്പെട്ട മേഖലയില്‍ 5 വര്‍ഷത്തെ എക്സ്പീരിയന്‍സുണ്ടായിരിക്കണം. സൈബര്‍ സെക്യൂരിറ്റിയിലും സെക്യൂരിറ്റി ഓപ്പറേഷന്‍സിലും അഗാധമായ സാങ്കേതിക പരിജ്ഞാനമുള്ളവരാകണം. പ്രായപരിധി 35 വയസ്.
മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്), ഒഴിവുകള്‍ 3, യോഗ്യത: ബിഇ/ബിടെക്- കമ്പ്യൂട്ടര്‍ സയന്‍സ്/ആപ്ലിക്കേഷന്‍സ്/ഐടി/ഇലക്ട്രോണിക്സ്/ഇസി/ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ അല്ലെങ്കില്‍ എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/എംസിഎ അല്ലെങ്കില്‍ എംടെക് സൈബര്‍ സെക്യൂരിറ്റി/ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി. സിസിഎസ്പി/സിസിഎസ്കെ/ജിസിഎസ്എ/സിസിഎന്‍എ/സിസിഎന്‍പി മുതലായ സര്ട്ടിഫിക്കേഷന് നേടിയിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ 7 വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 38 വയസ്. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ആപ്ലിക്കേഷന്‍ സെക്യൂരിറ്റി), ഒഴിവുകള്‍ 3, യോഗ്യത: തൊട്ടുമുകളിലേതുപോലെതന്നെ. സിഐഎസ്എ/സിഐഎസ്എം/സിഐഎസ്എസ്പി/ജിഎസ്ഇസി/സിസിഎന്‍പി സെക്യൂരിറ്റി സര്ട്ടിഫിക്കേഷന് ഉള്ളവര്‍ക്ക് മുന്‍ഗണന. ബന്ധപ്പെട്ട മേഖലയില്‍ 12 വര്‍ഷത്തെ എക്സ്പീരിയന്‍സുണ്ടാകണം.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളും ശമ്പളം, സംവരണം അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം https://sbi.co.in/careers ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: