ഡെറാഡൂണ്‍: ഹല്‍ദ്വാനിയില്‍ നടന്ന കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാജി അബ്ദുള്‍ മാലിക്കും മകനും ഉള്‍പ്പെടെ ഒമ്പത് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഹല്‍ദ്വാനി സിവില്‍ കോടതി ഉത്തരവിട്ടു. പ്രതികള്‍ക്കെതിരെ സിആര്‍പിസി സെക്ഷന്‍ 83, 82 പ്രകാരം നടപടിയെടുക്കാനും കോടതി പോലീസിനോട് നിര്‍ദേശിച്ചു.
ഒമ്പത് പ്രതികള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യ ആസുത്രകനായ ഹാജി അബ്ദുള്‍ മാലിക്കിന്റെ 2.44 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ഹല്‍ദ്വാനി മുനിസിപ്പല്‍ കോര്‍പ്പറേഷനും ആരംഭിച്ചിരുന്നു. സര്‍ക്കാരിനുണ്ടായ നഷ്ടം പരിഹരിക്കാനാണ് സ്വത്ത് പിടിച്ചെടുക്കാന്‍ കോര്പ്പറേഷന് തീരുമാനിച്ചത്. സംഭവത്തെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: