ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക ഭാരതീയ ജനതാ പാര്‍ട്ടി ബുധനാഴ്ച പ്രഖ്യാപിച്ചു. മധ്യപ്രദേശില്‍ നിന്ന് കേന്ദ്രമന്ത്രി എല്‍.മുരുകന്, മായ നരോല്യ, ബന്‍സിലാല്‍ ഗുര്‍ജാര്‍, ഉമേഷ് നാഥ് മഹാറായി എന്നിവരെയാണ് മത്സരിക്കുക. ബിജെപി കേന്ദ്രമന്ത്രിയായ അശ്വിനി വൈഷ്ണവ് ഒഡീഷയില്‍ നിന്ന് മത്സരിക്കും.
കേന്ദ്രമന്ത്രിക്ക് ബിജെഡിയുടെ പിന്തുണ ലഭിക്കാനാണ് സാധ്യത. അതേസമയം, എട്ട് കേന്ദ്രമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുള്‍പ്പെടെ ആകെ 58 രാജ്യസഭാംഗങ്ങള്‍ ഈ വര്‍ഷം മെയ് ആദ്യവാരത്തോടെ വിരമിക്കും.
മന്‍സുഖ് മാണ്ഡവ്യ, ഭൂപേന്ദര്‍ യാദവ്, പര്‍ഷോത്തം രൂപാല, ധര്‍മേന്ദ്ര പ്രധാന്, വി മുരളീധരന്, നാരായണ്‍ റാണെ, രാജീവ് ചന്ദ്രശേഖര്‍, അശ്വിനി വൈഷ്ണവ് എന്നിവരാണ് മന്മോഹന് സിങ്ങും നദ്ദയുമടക്കം 47 എംപിമാര്‍ക്കൊപ്പം ഏപ്രില്‍ 23ന് വിരമിക്കുന്ന എട്ട് മന്ത്രിമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: