ഇതാണോ കര്‍ഷകസമരം എന്ന ചോദ്യമുണര്‍ത്തുന്ന രീതിയിലാണ് ചൊവ്വാഴ്ച പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ നടത്തിയ ദല്‍ഹി ചലോ മാര്‍ച്ച്. സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ പലരും വരുന്നത് ബെന്‍സ് കമ്പനിയുടെ ആഡംബര ജീപ്പിലാണ്. സമരത്തില്‍ പങ്കെടുക്കുന്ന യുവാക്കളില്‍ പലരും അതിസമ്പന്നരാണ്. താഴെത്തട്ടിലുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം.
കേന്ദ്രകൃഷിമന്ത്രി അര്‍ജുന്‍ മുണ്ട കര്‍ഷക സംഘടനകളുടെ പല ആവശ്യങ്ങളും അംഗീകരിക്കാന്‍ ചര്‍ച്ചയില്‍ തയ്യാറായി. പക്ഷെ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില നല്‍കണമെങ്കില്‍ അക്കാര്യം സംസ്ഥാനസര്‍ക്കാരുകളോടുള്‍പ്പെടെ ചര്‍ച്ച ചെയ്യണമെന്നും അതിന് സമയം തരണമെന്നുമുള്ള അഭ്യര്‍ത്ഥന അവര്‍ തള്ളി പൊടുന്നനെയാണ് മാര്‍ച്ച് തുടങ്ങിയത്.
പാടങ്ങളില്‍ വെയില്‍കൊണ്ട് അധ്വാനിക്കുന്ന യഥാര്‍ത്ഥ കര്‍ഷകരുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാരണം ആ കര്‍ഷകരുടെ ചിത്രവും കര്‍ഷകര്‍ എന്ന് അവകാശപ്പെട്ട് സമരത്തിനെത്തിയ അതിസമ്പന്നരായ യുവാക്കളും മറ്റും എന്ത് രഹസ്യഅജണ്ട നിര്‍വ്വഹിക്കാനാണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് ചോദിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ആള്‍ക്കൂട്ടത്തില്‍ നിന്നും കല്ലെറിഞ്ഞാണ് അവര്‍ പൊലീസിനെക്കൊണ്ട് കണ്ണീര്‍വാതകപ്രയോഗം നടത്തിയതെന്ന് ഹരിയാന പൊലീസ് വക്താവ് തന്നെ പറഞ്ഞിരിക്കുകയാണ്.
കണ്ണീര്‍വാതകപ്രയോഗം നടത്തിയതോടെ സമരക്കാരുടെ രഹസ്യഅജണ്ടയിലെ ഒരു പ്രധാന ലക്ഷ്യം നിറവേറിയെന്ന് തോന്നുന്നു. സമരം ക്യാമറയില്‍ പകര്‍ത്താന്‍ ആവശ്യത്തില്‍ കൂടുതല്‍ ആളുകളുണ്ട്. ഏതെങ്കിലും കരളലിയിപ്പിക്കുന്ന ഒരു ദൃശ്യത്തിനാണ് അവര്‍ പരതുന്നത്. അത് കിട്ടിയാല്‍ അവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ അത് ചര്‍ച്ചയാക്കി മോദിയെ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ അട്ടിമറിക്കാം എന്നതാണ് ലക്ഷ്യം.
ഇവരുടെ സമരം മൂലം പഞ്ചാബിലേക്കുള്ള ഇന്ധനം 50 ശതമാനത്തില്‍ താഴെയാണ് ചൊവ്വാഴ്ച കൊണ്ടുപോകാന്‍ കഴിഞ്ഞത്. മണിക്കൂറുകളോളമാണ് ദല്‍ഹിയിലെ ദേശീയപാതകളില്‍ ട്രാഫിക് കുരുക്ക്. 2020ല്‍ ഒരു വര്‍ഷം നീണ്ട സമരമാണ് നടത്തിയത്. ഇക്കുറിയും 2024ലെ പൊതുതെരഞ്ഞെടുപ്പോളം നീളുന്ന കുത്തിയിരിപ്പ് സമരം നടത്തി അത് ഇന്ത്യയില്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷപാര്‍ട്ടികളുടെ ശ്രമം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതാല്‍ കാര്‍ഷികവിളകള്‍ക്ക് മിനിമം ന്യായവില നല്‍കുന്ന നിയമനിര്‍മ്മാണം നടത്തുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തു.
കര്‍ഷകസമരം വിദേശത്ത് രൂപപ്പെട്ട ഗൂഢാലോചനയാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സംഭവവികാസങ്ങളുടെ പോക്ക്. മന്ത്രിയെ തള്ളി കര്‍ഷകര്‍ സമരം തുടങ്ങുന്നു. കൂട്ടത്തിലുള്ളവര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞ് കണ്ണീര്‍വാതകപ്രയോഗം ഉണ്ടാക്കുന്നു. രാഹുല്‍ഗാന്ധി പിന്തുണപ്രഖ്യാപിക്കുന്നു. ബിബിസി തുടങ്ങിയ വിദേശമാധ്യമങ്ങള്‍ മോദിയ്‌ക്കെതിരെ അട്ടഹസിക്കുന്നു.
ഇപ്പോഴിതാ ബിബിസി പോലുള്ള മാധ്യമങ്ങള്‍ അതേറ്റെടുത്തിരിക്കുകയാണ്. പുറം രാജ്യങ്ങളില്‍ ജനാധിപത്യത്തിന്റെ നേതാവായി അറിയപ്പെടുന്ന മോദി ജനാധിപത്യത്തെ ഇഷ്ടപ്പെടുന്നില്ലെന്നും സ്വന്തം രാജ്യത്തെ കര്‍ഷകരെ സമരം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയാണെന്നുമാണ് ബിബിസിയുടെ ഇന്ത്യന്‍ റിപ്പോര്‍ട്ടര്‍ കാര്യങ്ങള്‍ വിശദീകരിച്ച് പറയുന്നത്. യൂറോപ്പില്‍ ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കര്‍ഷകരുടെ ട്രക്ക് സമരം നടന്നപ്പോള്‍ അതിനോട് മൗനം പാലിച്ച ബിബിസിയാണ് ഇന്ത്യയിലെ സമരത്തോട് ആവേശപൂര്‍വ്വം പ്രതികരിക്കുന്നതെന്ന വിരോധാഭാസവുമുണ്ട്. ഇന്ത്യയിലെ കര്‍ഷകസമരത്തെക്കുറിച്ച് ബിബിസി നടത്തുന്ന വ്യാജപ്രചാരണം.
ഇത് ഇന്ത്യയിലെ മോദി ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ്ജ് സോറോസ് എന്ന അതിസമ്പന്നകോടീശ്ല്വരന്റെ ബുദ്ധിയില്‍ വിരിഞ്ഞ മറ്റൊരു ആശയമായിരിക്കണം എന്ന് പലരും കരുതുന്നു.
രാഹുല്‍ ഗാന്ധി 2023 ഒക്ടബോറില്‍ ഹിന്ദി ഹൃദയഭൂമിയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പൊടുന്നനെ ഉസ്ബെക്കിസ്ഥാനിലേക്ക് അപ്രത്യക്ഷനായിരുന്നു. വിവിധ രാഷ്‌ട്രങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് ഭരണമാറ്റം ഉണ്ടാക്കാന്‍ ശേഷിയുള്ള യുഎസ് എയ്ഡ് ഏജന്‍സി മേധാവിയായ സാമന്ത പവറുമായി കൂടിക്കാഴ്ച നടത്താനാണ് രാഹുല്‍ ഗാന്ധി അന്ന് പോയത്. ഇന്ത്യയിലും ഭരണമാറ്റം ഉണ്ടാക്കാന്‍ നടക്കുന്ന അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമാണോ ഈ കര്‍ഷകസമരം എന്ന് ചിന്തിക്കുകയാണ് പല രാഷ്‌ട്രീയവിശകലന വിദഗ്ധര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: