ന്യൂദല്‍ഹി: സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് മുന്‍പ് കോണ്‍ഗ്രസിനെ കൊച്ചാക്കി ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായി അരവിന്ദ് കെജ്രിവാള്. സത്യത്തില്‍ ഒരു സീറ്റും കോണ്‍ഗ്രസ് അര്‍ഹിക്കുന്നില്ലെന്നും ലോക് സഭാ തെരഞ്ഞെടുപ്പില്‍ വേണമെങ്കില്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കാമെന്നും അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.
ദല്‍ഹിയില്‍ ഏഴ് ലോക് സഭാ സീറ്റുകളാണുള്ളത്. അതില്‍ ഒരു സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്നാണ് ആം ആദ്മി മുന്നോട് വെയ്ക്കുന്ന നിര്‍ദേശം.
“മെറിറ്റ് നോക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് ഒരു സീറ്റിനു പോലും അര്‍ഹതയില്ല. പിന്നെ സഖ്യകക്ഷി എന്ന നിലയിലുള്ള ധാര്‍മ്മികത നോക്കിയാണ് ഒരു സീറ്റു നല്‍കുന്നത്.”- അരവിന്ദ് കെജ്രിവാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: