ന്യൂദല്‍ഹി : യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ്,ഇന്ത്യയുടെ റെസ്ലിംഗ് ഫെഡറേഷന് മേലുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ജൂലായ് ഒന്നിന് മുന്നേ ഇന്ത്യ തിരഞ്ഞെടുപ്പ് നടത്തി കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്.
യഥാസമയം തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ റെസ്ലിംഗ് ഫെഡറേഷന് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 നാണ് ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്തത്. അതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ മത്ത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടതുണ്ടെന്ന് ലോക ഫെഡറേഷന്‍ പറഞ്ഞു. ഈ സമിതിയിലെ അംഗങ്ങള്‍ സജീവ കായികതാരങ്ങളോ വിരമിച്ചവരോ ആയിരിക്കണം എന്ന് നിബന്ധന ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക