കോട്ടയം: വിപണിയില്‍ കുരുമുളകിന് ആവശ്യം ഏറുമ്പോഴും പ്രയോജനം ലഭിക്കാതെ കുരുമുളക് കര്‍ഷകര്‍. 530 രൂപയാണ് ഒരു കിലോ കുരുമുളകിന്റെ വിലയായി കര്‍ഷകന്
ലഭിക്കുന്നത്. രണ്ട് മാസം മുമ്പ് ഇത് 600 രൂപയില്‍ എത്തിയിരുന്നു.
ആഭ്യന്തര വിപണിയില്‍ ഒരു കിലോ കുരുമുളകിന് 750 രൂപ വരെ വിലയുണ്ട്. ഓണ്‍ലൈന്‍ വിപണിയിലാണെങ്കില്‍ വില പിന്നെയും ഉയരും. 1000 രൂപയ്‌ക്ക് മുകളിലാണ് ഓണ്‍ലൈന്‍ വില. ഉത്തരേന്ത്യന്‍ ലോബി വിപണിയില്‍ പിടിമുറുക്കുന്നതാണ് വിലയിടിവിന് കാരണം. വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ കുരുമുളക് നേ
പ്പാള്‍, ശ്രീലങ്കവഴി കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നതാണ് കേരളത്തില്‍ നിന്നുള്ള കുരുമുളകിന്റെ ഡിമാന്റ് ഇടിയാന്‍ ഇടയാക്കുന്നത്. കുരുമുളകിന്റെ ഉപോത്പന്നങ്ങള്‍ക്കും
വിപണിയില്‍ നല്ല വിലയുണ്ട്.
കേരളത്തില്‍ വന്‍കിട കച്ചവടക്കാരും ഇടനിലക്കാരുമാണ് വിലവര്‍ധനവിന്റെ ലാഭം കൊയ്യുന്നത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് കുരുമുളക് സംഭരിച്ച് വിപണനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
സര്‍ക്കാര്‍ സംഭരിച്ച് കേരളത്തിലെ കുരുമുളകിനെ ബ്രാന്‍ഡ് ചെയ്യുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് 700 രൂപ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഉത്പാദന ചെലവും കഴിഞ്ഞ് കര്‍ഷകര്‍ക്ക് ലാഭം നേടാനും സാധിക്കും. എന്നാല്‍ സര്‍ക്കാര്‍ കുരുമുളക് വിപണിയില്‍ ഇടപെടുകയോ വിള സംരക്ഷണത്തിന് കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.
വിദേശ വിപണിയിലും ആഭ്യന്തര വിപണിയിലും കുരുമുളകിന് വന്‍ ഡിമാന്റാണ്. മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണനിലവാരമില്ലാത്ത കുരുമുളക് കേരളത്തില്‍ നിന്നുള്ള കുരുമുളകിനൊപ്പം കൂട്ടിക്കലര്‍ത്തി വില്‍പന നടത്തിയപ്പോഴാണ് വിദേശ വിപണിയില്‍ കുരുമുളകിന് ഇടിവ് നേരിട്ടത്.
നവംബര്‍ മുതല്‍ ജനുവരി വരെയാണ് ദീര്‍ഘവിളയായ കുരുമുളകിന്റെ വിളവെടുപ്പ് കാലം. കുരുമുളക് ചെടിയുടെ കേടും കാലാവസ്ഥാ വ്യതിയാനവും ഉയര്‍ന്ന കൂലിച്ചെലവും മറിക
ടന്നാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. ഈ വര്‍ഷം കാലാവസ്ഥ അനുകൂലമായതിനാല്‍ കൃഷി അല്പം മെച്ചപ്പെട്ടതായും കര്‍ കര്‍ പറയുന്നു.
എന്നാല്‍ ഇതനുസരിച്ചുള്ള വിപണി വില കര്‍ഷകന് ലഭിക്കുന്നില്ല. സിമന്റുകൊണ്ടുള്ള കൊടിക്കാലുകളില്‍ കുരുമുളക് കൊടികള്‍ പടര്‍ത്തിവിട്ടുള്ള കൃഷിരീതിയാണ് ഇപ്പോള്‍ പതിവ്. കുരുമുളക് പറിക്കുന്നതിന് ഏകദേശം 1000 രൂപയാണ് കൂലി. കുരുമുളക് പറിക്കുന്നതിന് പരിചയ സമ്പന്നര്‍ ഇല്ല എന്നതും പ്രതിസന്ധിയാണ്. കോട്ടയം ജില്ലയില്‍ പാമ്പാടി, കറുകച്ചാല്‍, മണിമല, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം തുടങ്ങിയ മലയോര മേഖലകളിലാണ് വന്‍ തോതില്‍ കുരുമുളക് കൃഷിയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: