ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്ന അക്രമങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് വിശ്വഹിന്ദുപരിഷത്ത് ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ. ഹൈക്കോടതി വിധിയും പ്രാദേശിക ഭരണകൂടത്തിന്റെ പ്രവര്‍ത്തനവും തടസപ്പെടുത്തി, വനിതാപോലീസുകാരടക്കമുള്ളവരെ ആക്രമിക്കുകയും പോലീസ് സ്റ്റേഷന് വളയുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. ഇതിന് പിന്നില്‍ മതമൗലികവാദികളാണ്. അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം, മിലിന്ദ് പരാണ്ഡെ ആവശ്യപ്പെട്ടു.
അക്രമത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച അദ്ദേഹം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സഹായവും സജ്ജമാക്കാന്‍ വിഎച്ച്പി സന്നദ്ധമാണെന്ന് അറിയിച്ചു. ഹല്‍ദ്വാനി അക്രമത്തില്‍ നുഴഞ്ഞുകയറിയ വിദേശികളുടെ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നു. ഇവരെ പിന്തുണയ്ക്കുന്ന രാജ്യത്തിനകത്തെ ശക്തികളെയും കണ്ടെത്തണം. മതഭീകരാക്രമണമാണ് ഹല്‍ദ്വാനിയില്‍ നടന്നത്. ദേവഭൂമിയായ ഉത്തരാഖണ്ഡിനെ രാക്ഷസഭൂമിയാക്കാനാണ് ശ്രമം. പൊതുസിവില്‍ നിയമം നിയമസഭ അംഗീകരിച്ചതിന് പിന്നാലെ നടന്ന അക്രമം ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: