ചെന്നൈ: കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്നാട്ടില്‍ 21 സ്ഥലങ്ങളിലായി നടത്തിയ തെരച്ചിലിന് പിന്നാലെയാണ് അറസ്റ്റ്. നാല് പേര്‍ക്കും ഐഎസുമായി ബന്ധമുണ്ടെന്നും കോയമ്പത്തൂര്‍ സ്ഫോടനത്തിനായി മുഖ്യപ്രതി ജമേഷ മുബീന് ഇവര്‍ സഹായങ്ങള്‍ നല്‍കിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
രണ്ട് ദിവസങ്ങളായി തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, കടലൂര്‍, മധുര, ഊട്ടി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ തെരച്ചില്‍ നടത്തിയിരുന്നു. മദ്രാസ് അറബിക് കോളജ്, കോവൈ അറബിക് കോളജ് എന്നിവയുമായി ബന്ധപ്പെട്ട് 11 സ്ഥലങ്ങളിലും എന്‍ഐഎ തെരച്ചില്‍ നടത്തിയിട്ടുണ്ട്. മദ്രാസ് അറബിക് കോളജ് അധ്യാപകനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. എന്‍ഐഎ സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും പൂട്ടിയിട്ടിരിക്കുകയായിരുന്നു.
അറസ്റ്റിലായവരില്‍ മൂന്ന് പേര് മദ്രാസ് അറബിക് കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ സ്ഫോടനത്തിന് സഹായിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ജമീല്‍ ബാഷ ഉമരി, മൗലവി ഹുസൈന് ഫൈസി(മുഹമ്മദ് ഹുസൈന് ഫൈസി), ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്. ഇവര്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആളുകളെ ഐഎസിലേക്ക് സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ജമീല്‍ ബാഷ ഉമരി ഖിലാഫത്തിനെ പിന്തുണച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആറ് ലാപ്ടോപ്പുകള്, 34 മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍, ഹാര്‍ഡ് ഡിസ്കുകള്‍ എന്നിവയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. മതപഠന കേന്ദ്രങ്ങളെ ഇവര്‍ ഐഎസ് റിക്രൂട്ട്മെന്റിനായി ഉപയോഗപ്പെടുത്തുകയായിരുന്നു.
2020 ദീപാവലിക്ക് തലേന്നാണ് കോയമ്പത്തൂര്‍ ക്ഷേത്ത്രതിന് മുന്നില്‍ കാര്‍ബോംബ് സ്ഫോടനം നടക്കുന്നത്. സ്ഫോടനം നടത്തിയത് ജമേഷ മുബീന് കൊല്ലപ്പെട്ടിരുന്നു. ചാവേര്‍ ആക്രമണത്തിനാണ് മുബീന് ലക്ഷ്യമിട്ടതെങ്കിലും അത് പാളുകയായിരുന്നു. ഉക്കടം പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് എന്‍ഐഎ അന്വേഷണം ആരംഭിച്ചതോടെയാണ് ഐഎസ് ബന്ധങ്ങള്‍ പുറത്തുവന്നത്. പത്തു പേര് മുമ്പ് അറസ്റ്റിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: