തിരുവനന്തപുരം: മോദിയെ താന്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും പക്ഷെ മോദി നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കയ്യടിക്കുമെന്നും ഹരീഷ് പേരടി. മോദിയ്ക്ക് കയ്യടിച്ച സന്ദര്‍ഭങ്ങള്‍ അദ്ദേഹം ഈയിടെ ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ എണ്ണിയെണ്ണിപ്പറയുകയും ചെയ്തു.
“കൊച്ചി മെട്രോ കാക്കനാട്ടേയ്ക്ക് നീട്ടുന്നു എന്ന് പറയുമ്പോള്‍ ഞാന്‍ മോദിയെ സപ്പോര്‍ട്ട് ചെയ്യും. കാരണം ഞാന്‍ താമസിക്കുന്ന വീടിന്റെ അടുത്താണ് കാക്കനാട് മെട്രോയുടെ സ്റ്റോപ്പ്. അപ്പോ എനിക്ക് സന്തോഷമാവുന്നു. ഞാന്‍ അതിനെ അനുകൂലിക്കുന്നു. വന്ദേഭാരത് കേരളത്തിന് അനുവദിച്ച് കിട്ടുമ്പോള്‍ ഞാന്‍ പറയുന്നു വന്ദേഭാരത് നമുക്ക് ഏറ്റവും നല്ല കാര്യമാണ്. റെയില്‍വേയുടെ വളവുകള്‍ തീര്‍ക്കുന്നു. മൂന്ന് കൊല്ലം കൊണ്ട് ട്രെയിന്‍ ഓടുന്ന സ്പീഡ് കൂടുന്നു. ട്രെയിന്റെ സ്പീഡ് 130 കിലോമീറ്ററിലും കവിഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ ബിജെപിയ്ക്ക് വോട്ടു ചെയ്യുമെന്ന് ഞാന്‍ പറയുന്നു. എന്താ എനിക്ക് പറഞ്ഞൂടേ. ബിജെപി എന്നത് ഇന്ത്യ ഭരിയ്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അഭിപ്രായവ്യത്യാസമെന്നത് എനിക്കുണ്ട്. പലര്‍ക്കുമുണ്ട്. പക്ഷെ ബിജെപി എന്നാല്‍ ഒരു തൊട്ടുകൂടായ്മ വേണ്ട കാര്യമൊന്നുമില്ല. കാരണം ഇന്ത്യ ഭരിയ്ക്കുന്ന ഒരു രാഷ്ട്രീയ സംവിധാനമാണത്. “- ഹരീഷ് പേരടി പറയുന്നു.
ചന്ദ്രയാന്‍ വിജയത്തില്‍ ഐഎസ് ആര്‍ഒയെ അഭിനന്ദിച്ചപ്പോള്‍ എന്നെ സംഘിയാക്കരുതേ എന്ന് പറഞ്ഞത് കേരളത്തില്‍ അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നതിനാലാണ്. “എന്തെങ്കിലും നമ്മള് ഒരു കാര്യം പറഞ്ഞാല്‍ സംഘിയാക്കുന്ന രീതി ഇവിടെയുണ്ട്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നതിന് പകരം നിങ്ങളെന്നെ സംഘിയാക്കി എന്ന് പറയേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്. ” – ഹരീഷ് പേരടി പറയുന്നു.
“പുരോഗമനകലാസാഹിത്യ സംഘത്തിനെതിരെയും ഹരീഷ് പേരടി വിമര്‍ശനം ഉന്നയിച്ചു. ശാന്തന്റെ അനുസ്മരണത്തിന് തന്നെ ക്ഷണിച്ച ശേഷം അതില്‍ പ്രസംഗിക്കാനായി കോയമ്പത്തൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരെ എത്തിയ തനിക്ക് മറ്റൊരു കാള്‍ കിട്ടുകയായിരുന്നു പരിപാടി റദ്ദാക്കി എന്നറിയിച്ചുകൊണ്ട്. അന്ന് രാത്രി ഞാന്‍ മരിച്ചുപോയ ശാന്തന് ഒരു കത്തെഴുതി. എന്നോട് വരേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ഞാന്‍ എഴുതിയത്. ഇതോടെ ഈ കുറിപ്പ് ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടു. അപ്പോഴാണ് പുരോഗമന കലാസാഹിത്യ സംഘം എന്നെ ഒഴിച്ചുനിര്‍ത്തിയത് പിണറായി വിജയനെ വിമര്‍ശിച്ചതിനാല്‍ ആണെന്ന വിശദീകരണം നല്‍കിയത്. ജിയോ ബേബിയെ ക്ഷണിച്ചശേഷം അദ്ദേഹത്തിന്റെ പരിപാടി ഫറൂഖ് കോളെജ് വിദ്യാര്‍ത്ഥി യൂണിയന് റദ്ദാക്കിയപ്പോള്‍ ജിയോ ബേബിയെ ഇതേ പുരോഗമന കലാസാഹിത്യസംഘം പിന്തുണയ്ക്കുകയും ചെയ്തു. ഇത് ഇരട്ടത്താപ്പാണ്. “- ഹരീഷ് പേരടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: