ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംശയം. മറ്റെല്ലാ രീതിയിലും പരാജയപ്പെട്ട പ്രതിപക്ഷം ഇനി കര്‍ഷകസമരത്തിലൂടെ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.
സംശയാസ്പദമായ രീതിയിലാണ് മിനിമം താങ്ങുവില കിട്ടാന്‍ പാകത്തില്‍ നിയമം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് പൊടുന്നനെ ഫെബ്രുവരി 13ന് 200ഓളം കര്‍ഷകസംഘടനകള്‍ ദല്‍ഹി മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകസംഘടനകളാണ് കുറഞ്ഞ താങ്ങ് വില ലഭിക്കാന്‍ വേണ്ട നിയമനിര്‍മ്മാണം നടത്താന്‍ ആവശ്യപ്പെട്ട് ഫെബ്രുവരി 13ന് ദല്‍ഹി മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏകദേശം 200ഓളം കര്‍ഷകസംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 5000 ട്രാക്ടറുകളും 25000 കര്‍ഷകരെയും അണിനിരത്തി ദല്‍ഹിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയാണ് ലക്ഷ്യം.
ഈ മാര്‍ച്ചിന് കലാപം സൃഷ്ടിക്കാനും ശ്രമമുണ്ടായേക്കുമെന്ന രഹസ്യ ഏജന്‍സികളുടെ വിവരത്തെ തുടര്‍ന്ന് ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും എല്ലാം പൊലീസിന് വിന്യസിപ്പിച്ചിട്ടുണ്ട്. ഒരു കാരണവശാലും ആയുധം ഏന്തിയവര്‍ വരാതിരിക്കാന്‍ കര്‍ശന ജാഗ്രത പാലിക്കുന്നുണ്ട്. സമരക്കാരെ ട്രക്കില്‍ കയറ്റി കൊണ്ടുവരുന്നത് തടയാന്‍ ആണികളും വിതറിയിട്ടുണ്ട്. പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. നാല് പേരില്‍ അധികം കൂട്ടംകൂടുന്നത് തടയാനാണിത്. രാജസ്ഥാന്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും സമരത്തിന് വരുമെന്നതിനാല്‍ വലിയ ആശങ്കയുണ്ട്. ഇവരില്‍ പലരും ആയുധങ്ങള്‍ കൊണ്ടുവരാമെന്ന ഭീഷണിയും ഉണ്ട്. അതിനാലാണ് 144 പ്രഖ്യാപിച്ചതെന്ന് പൊലീസ് ഉത്തരവില്‍ പറയുന്നു. തോക്ക്, തൃശൂല്‍, വാള്, കുന്തം, ലാത്തി, വടി എന്നിവ കൊണ്ടുവരുന്നതും പൊലീസ് തടയും.
സമരവും കലാപവും നടത്തി ഫോട്ടോകളും വീഡിയോകളും സംഘടിപ്പിച്ച് മോദി സര്‍ക്കാരിനെതിരായ പ്രചാരണമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഖലിസ്ഥാന്‍ സംഘടനകള്‍ വരെ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു. സമരം പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ നിന്നും ട്രക്ക്, ലോറി, ബസ്, സ്വകാര്യവാഹനങ്ങള്‍ എന്നിവയില്‍ സമരക്കാരെ നിറച്ച് ദല്‍ഹിയിലേക്ക് വരുന്നത് എന്ത് വിലകൊടുത്തും തടയുമെന്ന് പൊലീസ് വ്യക്തമാക്കി.
മിക്കവാറും മുന്‍പ് നടന്നതിന് സമാനമായി, ദല്‍ഹി അതിര്‍ത്തി റോഡുകള്‍ സ്തംഭിപ്പിച്ച് ഗതാഗതം തടയുകയാണ് സമരക്കാരുടെ ലക്ഷ്യമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: