സുല്‍ത്താന്‍ബത്തേരി: കര്ഷകന് അജീഷിനെ കൊലപ്പെടുത്തിയ മോഴ ആനയെ മയക്കുവെടി വയ്ക്കുന്ന ദൗത്യം തുടരുമെന്നതിനാല്‍ തിങ്കളാഴ്ച വയനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കുറുക്കന്മൂല , കാടക്കൊല്ലി, തിരുനെല്ലി പഞ്ചായത്തിലെ സ്കൂളുകള്‍ക്കാണ് അവധി.
സുരക്ഷമുന്‍ നിര്‍ത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയതെന്ന് ജില്ലാ കളക്ടര്‍ രേണു രാജ് പറഞ്ഞു.
ഇന്ന് ആനയെ മയക്കു വെടി വയ്ക്കാന്‍ സാധിച്ചില്ല. ആന വനത്തിനുളളിലേക്ക് പോയതും സ്ഥാനം മാറുന്നതും മയക്കുവെടി വയക്കല്‍ പ്രക്രിയ ദുഷ്കരമാക്കി.
അതിനിടെ കഴിഞ്ഞ ദിവസം ആന കൊലപ്പെടുത്തിയ കര്ഷകന് അജീഷിന്റെ മൃതദേഹം വൈകിട്ട് സംസ്കരിച്ചു. വന്‍ ജനാവലിയാണ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: