ന്യൂദല്‍ഹി: തന്റെ മകന് മോദി ഫാനാണെന്ന വെളിപ്പെടുത്തലുമായി മോദിയുടെ വിമര്‍ശകനായ ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി. മോദിയുടെ ഇത്രയും വലിയ ജനപ്രിയതയ്ക്ക് പിന്നിലെ ഘടകം എന്താണെന്ന് ചരിത്രകാരന്മാര് അന്വേഷിച്ച് കണ്ടുപിടിക്കണമെന്നും രാജ് ദീപ് സര്‍ദേശായി പറഞ്ഞു.
“ജയ് പൂരില്‍ നിന്നും എത്തിയ തന്റെ മകന് മോദിജിയെക്കുറിച്ച് സംസാരിച്ചു. നമ്മുടെ റോഡുകള്‍ ഇത്രയ്ക്ക് മാറിപ്പോയതിന് പിന്നില്‍ മോദിജിയാണെന്ന് മകന് പറഞ്ഞു. “- രാജ് ദീപ് സര്‍ദേശായി പറയുന്നു.
പൊതുവേ മോദിയെ നിരന്തരം വിമര്‍ശിക്കാറുള്ള മാധ്യമപ്രവര്‍ത്തകനാണ് രാജ് ദീപ് സര്‍ദേശായി. അദ്ദേഹം സ്വന്തം അനുഭവത്തിലെ കഥ വെളിപ്പെടുത്തിയതോടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ആവേശപൂര്‍വ്വം പചരിക്കുന്നുണ്ട്.
കിട്ടാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം മോദിയെ വിമര്‍ശിക്കുന്ന രാജ്ദീപ് സര്‍ദേശായിയ്ക്കും ഇപ്പോള്‍ ഇന്ത്യാ മുന്നണിയിയിലും രാഹുല്‍ ഗാന്ധിയിലും വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും ഈയിടെ രാജ്ദീപ് സര്‍ദേശായി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: