ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷത്തെ ഭരണകാലത്ത് സോണിയാഗാന്ധി സൂപ്പര്‍ പ്രധാനമന്ത്രി ചമഞ്ഞുവെന്ന് നിര്‍മ്മല സീതാരാമന്. ആ കാലത്ത് സൂപ്പര്‍ പ്രധാനമന്ത്രി ചമഞ്ഞു എന്ന് മാത്രമല്ല, നിറയെ സാമ്പത്തിക കെടുകാര്യസ്ഥതയായിരുന്നുവെന്നും നിര്‍മ്മല സീതാരാമന് കുറ്റപ്പെടുത്തി.
അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ 10 വര്‍ഷക്കാലത്തെ ഭരണത്തിന്റെ ചക്രം തിരിച്ചത് അന്നത്തെ ഒരു പിടി നേതാക്കള്‍ തന്നെയായിരുന്നു. അതേ സമയം കൃത്യമായ നേതാക്കളില്ലാത്ത ഭരണം കൂടിയായിരുന്നു അത്. – നിര്‍മ്മല സീതാരാമന് പറഞ്ഞു.
“നാഷണല്‍ അഡ്വൈസറി കൗണ്‍സിലിന്റെ (ദേശീയ ഉപദേശക സമിതി) അധ്യക്ഷയായിരുന്നത് സോണിയാഗാന്ധിയായിരുന്നു. “- നിര്‍മ്മല സീതാരാമന് കുറ്റപ്പെടുത്തി. ദേശീയ ഉപദേശക സമിതിയ്ക്ക് കണക്കില്‍പ്പെടാത്ത, ഭരണഘടനയ്ക്ക് അതീതമായ അധികാരമായിരുന്നുവെന്നും നിര്‍മ്മല സീതാരാമന് ആരോപിച്ചു.
ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച യുപിഎ ഭരണകാലത്തെക്കുറിച്ചുള്ള വൈറ്റ് പേപ്പറിലാണ് ഈ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: