തൃശൂര്‍ : ലൈഫ് പദ്ധതിയില്‍ പലവട്ടം അപേക്ഷിച്ചിട്ടും അധികൃതര്‍ കനിഞ്ഞില്ല. എങ്കിലും കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് പുത്തൂരില്‍ ശിവന് അടച്ചുറപ്പുള്ള വീടായി. ദയനീയ അവസ്ഥയിലായിരുന്ന ഓലപ്പുരയില്‍ താമസിച്ചിരുന്ന ശിവനും കുടുംബത്തിനും , സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ലൈഫ് പദ്ധതിയില്‍ വീട് നിഷേധിക്കുകയായിരുന്നു.
ഗ്രാമസഭ തീരുമാനം, പഞ്ചായത്ത് ഭരണസമിതി തീരുമാനങ്ങള്‍, ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച അപ്പീല്‍ പരാതി, ഇതൊന്നും തന്നെ സര്‍ക്കാരിന്റെ കണ്ണ് തുറപ്പിച്ചില്ല. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും, പത്ര,ദൃശ്യ മാധ്യമങ്ങളിലൂടെയും നടത്തിയ ഇടപെടല്‍ ഫലം കണ്ടു. ജന്മഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കി. തുടര്‍ന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷന് സഹായവുമായെത്തി.
അവര്‍ അനുവദിച്ച 7.5 ലക്ഷം രൂപ ചിലവിട്ട് 540 ചതുരശ്ര അടി വീട് നിര്‍മ്മാണം പൂര്‍ത്തിയായി. പുത്തൂര്‍ സ്വദേശി ആയ കിഷോര്‍ നിര്‍മാണം ഏറ്റെടുത്ത് നടത്തിയത്. ഇന്നലെ നടന്ന ചടങ്ങില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന് ചീഫ് കോര്‍ഡിനേറ്റര്‍ പി.പി. ജോസ് താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജോര്‍ജ് ടി എ, ബ്രാഞ്ച് മാനേജര്‍ ജെയ്സണ്‍ ടി എസ് എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ദീപക് കാരാട്ട് ഇന്‍സൈറ്റ് ബില്‍ഡേഴ്സ് ഓണര്‍ കിഷോറിനെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന് ഭാരവാഹികളേയും ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: