ഇസ്ലാമാബാദ്: ആഗോള ഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ മുഹമ്മദ് ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദിന് പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി. ലാഹോറിലെ എന്‍എ 122 സീറ്റില്‍ നിന്ന് പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പിന്തുണച്ച ലത്തീഫ് ഖോസയോടാണ് തല്‍ഹ പരാജയപ്പെട്ടത്.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് തുടരുമ്പോളാണ് ഭീകരനായ തല്‍ഹ സയീദ് വന്‍ തോല്‍വി നേരിട്ട വിവരം പുറത്തുവരുന്നത്. ലത്തീഫ് ഖോസ 117,109 വോട്ടുകള്‍ നേടിയപ്പോള്‍ തല്‍ഹ സയീദിന് 2024 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് (പിഎംഎല്‍എന്‍) നേതാവ് ഖവാജ സാദ് റഫീഖ് 77907 വോട്ടുകള്‍ നേടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) സ്ഥാപകനായ ഹാഫിസ് സയീദ് മുംബൈയിലെ ഭീകരാക്രമണത്തിന്റെ (26/11) സൂത്രധാരനാണ്, കൂടാതെ നിരവധി കേസുകളില്‍ ഇന്ത്യയില്‍ തിരയുന്നയാളുമാണ് ഇയ്യാള്‍. ഹാഫിസ് സയീദിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ പാകിസ്ഥാന്‍ മര്‍കസി മുസ്ലീം ലീഗ് (പിഎംഎംഎല്‍) ഫെബ്രുവരി എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാനിലുടനീളമുള്ള ഓരോ ദേശീയ, പ്രവിശ്യാ അസംബ്ലി മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: