കോഴിക്കോട്: ഗുരുവായൂര്‍ അമ്പലത്തിന് ചുറ്റും യേശുദാസിന്റെ പാട്ട് കേള്‍ക്കാം. എന്നാല്‍ ക്യൂവില്‍ ജോണും മുഹമ്മദും ഒക്കെയുണ്ട്. പിന്നെ യേശുദാസിന് മാത്രം ക്ഷേത്രത്തിനുള്ളില്‍ വിലക്കോ?- ഒരു ഭക്തന് ചിദാനന്ദപുരിയ്ക്ക് അയച്ച കത്തിലെ ചോദ്യമാണിത്. ചോദ്യത്തിന് ആശ്രമം നടത്തുന്ന സീഡ് ടിവിയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ജോണും മുഹമ്മദും ഒക്കെ ഭക്തിയോടെ ഗുരുവായൂരമ്പലത്തില്‍ പോകുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷെ ഹിന്ദു പൊതുആരാധനാലയനിയമം അനുസരിച്ച് ഹിന്ദുക്കള്‍ക്ക് മാത്രമേ ക്ഷേത്രങ്ങളില്‍ പ്രവേശനമുള്ളൂ. ഹിന്ദു എന്നതിന് കൃത്യമായ നിര്‍വ്വചനമുണ്ട്. ഹിന്ദുമതക്കാര്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിഭാഗത്തെയാണ് ഹിന്ദു എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. തിരിച്ചറിയാതെ മുഹമ്മദും ജോണും പോകുന്നുണ്ടാകാം. പക്ഷെ അറിഞ്ഞുകൊണ്ട് പോയാല്‍ അവരെ തടയുക തന്നെ വേണം. “- സ്വാമി ചിദാനന്ദപുരി പറയുന്നു.
“അപ്പൊ ജോണ്‍ അവിടെ പോകുന്നത് സന്തോഷാണ്. മുഹമ്മദ് അവിടെ പോകുന്നത് സന്തോഷാണ്. കാരണം അവര്‍ക്ക് ഭക്തിയുണ്ടല്ലോ. അവര്‍ വിശ്വാസികളാണല്ലോ. വ്യക്തിപരമായി അവരൊക്കെ പോകുന്നതില്‍ സന്തോഷേയുള്ളൂ. പക്ഷെ നിയമമനുസരിച്ച് അത് തെറ്റാണ്. ” – ചിദാനന്ദപുരി പറയുന്നു.
“ക്ഷേത്ര വിശ്വാസിയായ,. ക്ഷേത്രാചാര മര്യാദകള്‍ പാലിക്കുന്ന ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാം എന്ന വ്യക്തിപരമായ അഭിപ്രായം ഉള്ളയാളാണ് അത് ഹിന്ദുവായാലും കൊള്ളാം. ക്രിസ്ത്യാനിയായാലും മുസ്ലിമായാലും കൊള്ളാം. എല്ലാവര്ക്കും പോകാം. പക്ഷെ എല്ലാം ചിദാനന്ദപുരിയ്ക്ക് അധികാരമുള്ള ഇടങ്ങളല്ലല്ലോ. പക്ഷെ ചിദാനന്ദപുരിയ്ക്ക് അധികാരമുള്ള ക്ഷേത്രത്തില്‍ എല്ലാവര്‍ക്കം പോകാം. പക്ഷെ കാലും മുഖവും കഴുകണം, പ്രത്യേകിച്ചും കാല് കഴുകണം. ഹിന്ദുവാണെങ്കില്‍ തന്നെ, എന്താ അവിടെയാണോ നിങ്ങളുടെ കൃഷ്ണന് ഇരിക്കുന്നത് എന്നൊക്കെ ചോദിക്കുന്നവര്‍ ഹിന്ദുക്കളായാലും കൊള്ളാം ക്ഷേത്രത്തില്‍ പോയാല്‍ ബുദ്ധിമുട്ടാകും”. – ചിദാനന്ദപുരി വിശദമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: