കൊച്ചി: മരിച്ച ഒരാള്‍ക്ക് ജീവിച്ചിരിക്കുമ്പോള്‍ സ്വന്തം ശരീരത്തിന്മേല് ഉള്ള അതേ അവകാശം തന്നെയുണ്ടെന്നും അതിനാല്‍ മൃതശരീരം വേഗത്തില്‍ വിട്ടുനല്കേണ്ടതാണെന്നും ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. മരിച്ചുപോയ പങ്കാളിയുടെ ഭൗതികദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാനുള്ള വിവാഹേതര പങ്കാളിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
മരിച്ച വ്യക്തിക്ക് മൃതശരീരത്തിന്മേല് തുല്യ അവകാശമുണ്ട്. ആര്‍ട്ടിക്കിള്‍ 21 ന്റെ പരിഗണന തുടരുമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വാക്കാല്‍ ചൂണ്ടിക്കാട്ടി. കക്ഷികള്‍ (ഹര്‍ജിക്കാരനും മരിച്ചയാളും) തമ്മിലുള്ള ബന്ധം അറിയില്ലെന്നും അതിനാല്‍ മരണപ്പെട്ടയാളുടെ അടുത്ത കുടുംബത്തെ കേള്‍ക്കാതെ ഇന്ക്വസ്റ്റിനോ പോസ്റ്റ്മോര്‍ട്ടത്തിനോ വേണ്ടിയുള്ള ഉത്തരവുകള്‍ പാസാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി നാലിന് ഫഌറ്റില്‍ നിന്ന് വീണ് മരിച്ചയാളുടെ ഇന്‍ക്വസ്റ്റ് ആവശ്യമുള്ളതിനാല്‍ ഇതുവരെ പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും.
ഹര്‍ജി പരിഗണിക്കവെ 1,00,000 രൂപ ചികിത്സാ ചെലവ് ലഭിക്കാനുണ്ടെന്ന് സ്വകാര്യ ആശുപത്രിയുടെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു. ഈ തുക നല്‍കേണ്ടിവരുമെന്ന് അറിയാമെങ്കിലും തുക നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും കോടതിയില്‍ അറിയിച്ചു.
‘പരോപകാരത്തിലും പൊതുബോധത്തിലും’ മാത്രമാണ് ആശുപത്രി നിലപാട് സ്വീകരിക്കുന്നതെന്നും പണമടയ്ക്കാനുള്ള ആവശ്യവുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരന്റെ ഏതെങ്കിലും പരാമര്‍ശം ന്യായമല്ലെന്നും അഭിഭാഷകന് കൂട്ടിച്ചേര്‍ത്തു. ഇന്‍ക്വസ്റ്റ് വേണമെന്ന ആവശ്യം മരിച്ചവരുടെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. ഇതുവരെ പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു. ഹര്ജിക്കാരന് മരിച്ചയാളുടെ ലിവ്-ഇന്‍ പാര്ട്ണറായതിനാല് അയാള്‍ക്കും ചില അവകാശങ്ങളുണ്ടെന്നും അടുത്ത ഹിയറിങ്ങില്‍ ആ അവകാശങ്ങള്‍ ബോധിപ്പിക്കുമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന് വാദിച്ചു.
മരിച്ചയാളുടെ മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് താന്‍ ഒരു തരത്തിലും തടസം നില്‍ക്കില്ലെന്നും ഹര്ജിക്കാരന് കൂട്ടിച്ചേര്‍ത്തു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: