ന്യൂദല്‍ഹി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വസതിയില്‍ സന്ദര്‍ശിച്ചു.ശനിയാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്.ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരവെയാണ് കൂടിക്കാഴ്ച.
വെള്ളാപ്പള്ളിയുടെ മകന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ സ്വീകരണ ചടങ്ങ് കഴിഞ്ഞ വെള്ളിയാഴ്ച ന്യൂദല്‍ഹിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്നിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ജന സെക്രട്ടറി ബിഎല്‍ സന്തോഷ് തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഈ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ശനിയാഴ്ച ഉച്ചയോടെ വെള്ളാപ്പള്ളി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. അര മണിക്കൂറോളം പ്രധാനമന്ത്രിയുടെ വസതിയില്‍ ഉണ്ടായിരുന്ന വെളളാപ്പളളി രാഷ്ട്രീയ വിഷയങ്ങളും അദ്ദേഹവുമായി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: